വാക്സിൻ സ്വീകരിക്കാൻ എത്തിയവർക്ക് കിട്ടിയില്ലെന്ന് പരാതി
text_fieldsമലപ്പുറം: താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ എത്തിയ 60 വയസ്സ് കഴിഞ്ഞവർക്ക് കിട്ടിയില്ലെന്ന് പരാതി.
അധികൃതർ പ്രായം കുറഞ്ഞവരെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാരോപിച്ചാണ് പ്രായമുള്ളവർ പ്രതിഷേധിച്ചത്. തിങ്കളാഴ്ച മുതലാണ് പ്രായമായവർക്ക് വാക്സിൻ സ്വീകരിക്കുന്നത് ആരംഭിച്ചത്.
കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തും അല്ലാതെയുമാണ് 60 വയസ്സിന് മുകളിൽ പ്രായമുള്ള 200-250 പേർ എത്തിയത്.
എന്നാൽ, ആരോഗ്യപ്രവർത്തകരെയും തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും എന്നാലേ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് 20 ദിവസം കഴിഞ്ഞാൽ രണ്ടാം ഡോസ് നൽകാൻ കഴിയൂയെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പ്രായമുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്കും ഉൾപ്പെടെ ബുധനാഴ്ച 180 പേർക്ക് വാക്സിൻ നൽകി. ഇനിയുള്ള ദിവസങ്ങളിൽ 160 പേർക്ക് വാക്സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. ബുധനാഴ്ച വാക്സിൻ ലഭിക്കാത്തവർ മറ്റൊരു ദിവസം എത്താൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.