Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുളിക്കലിലെ സ്വകാര്യ...

പുളിക്കലിലെ സ്വകാര്യ മാലിന്യ സംഭരണ കേന്ദ്രം പൂട്ടാന്‍ നോട്ടീസ്

text_fields
bookmark_border
lock
cancel
camera_alt

പ്രതീകാത്മക ചിത്രം

പു​ളി​ക്ക​ല്‍: അ​ജൈ​വ മാ​ലി​ന്യം സം​ഭ​രി​ച്ച് വേ​ര്‍തി​രി​ക്കു​ന്ന സ്വ​കാ​ര്യ കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ച് സ്ഥാ​പ​നം പൂ​ട്ടാ​ന്‍ പു​ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ന​ല്‍കി. 12ാം വാ​ര്‍ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കേ​ന്ദ്രം ജ​ന​ജീ​വി​ത​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്നെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി​യെ​ന്നും സം​ഭ​രി​ച്ച മാ​ലി​ന്യം കേ​ന്ദ്ര​ത്തി​ല്‍ നീ​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​നോ​ദ് ഓ​ല​ശ്ശേ​റി അ​റി​യി​ച്ചു.

ഇ​വി​ടെ​നി​ന്നു​ള്ള ദുര്‍ഗ​ന്ധം നാ​ട്ടു​കാ​രെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്നെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍ന്നാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ ന​ട​പ​ടി. നേ​ര​ത്തേ നോ​ട്ടീ​സ് ന​ല്‍കി​യി​ട്ടും മ​റു​പ​ടി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ​യാ​കും സ്ഥാ​പ​നം പൂ​ട്ടു​ക​യെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pulikkal Panchayathwaste storage centerMalappuram News
News Summary - Notice to close private waste storage facility in Pulikkal
Next Story