'ഓഫ്ലൈൻ' വാക്തർക്കം, വാക്കൗട്ട്
text_fieldsമലപ്പുറം: ഗൂഗ്ൾ മീറ്റിൽ ചേരാൻ തീരുമാനിച്ച മലപ്പുറം നഗരസഭ കൗൺസിൽ യോഗത്തിലേക്ക് പ്രതിഷേധ സൂചകമായി നേരിട്ടെത്തി പ്രതിപക്ഷ അംഗങ്ങൾ. ഭരണപക്ഷ കസേരകളിലുണ്ടായിരുന്നത് സ്ഥിരംസമിതി അധ്യക്ഷർ മാത്രം. മാലിന്യ സംസ്കരണത്തെച്ചൊല്ലിയുണ്ടായ തർക്കം രൂക്ഷമായ വാഗ്വാദത്തിലേക്ക് നീണ്ടതോടെ ബഹളം. പ്രതിപക്ഷ ഇറങ്ങിപ്പോക്കിലാണ് ഇത് കലാശിച്ചത്. തുടർന്ന് 18 അജണ്ടകൾ 10 മിനിറ്റിനകം അംഗീകരിച്ച് ഭരണപക്ഷം യോഗം അവസാനിപ്പിച്ചു. പലതും ഉദ്യോഗസ്ഥര്‍ മുഴുവന്‍ വായിച്ച് കേള്‍പ്പിക്കുന്നതിന് മുമ്പുതന്നെ പാസാക്കുകയായിരുന്നു.
മാലിന്യ നീക്കത്തെചൊല്ലി ബഹളം
ബുധനാഴ്ച രാവിലെ 11ഓടെയാണ് യോഗം ആരംഭിച്ചത്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾതന്നെ പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയിരുന്നു. വാർഡ് തല ശുചീകരണത്തിൽ വേർതിരിച്ച് മാലിന്യം എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് തുടങ്ങിയ അഭിപ്രായ വ്യത്യാസം രൂക്ഷമായ വാഗ്വാദത്തിലേക്ക് നീങ്ങി. കാരാത്തോട്ടെ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാലിന്യം ഉടൻ മാറ്റണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഭരണപക്ഷം ഇത് അംഗീകരിച്ചില്ല.
ചെയർമാനും സ്ഥിരം സമിതി അംഗങ്ങളും കക്ഷി നേതാക്കളും ഒഴിച്ചുള്ളവരോടെല്ലാം ഗൂഗ്ൾ മീറ്റിൽ പങ്കെടുക്കാൻ നിർദേശിച്ച യോഗത്തിലേക്ക് പ്രതിപക്ഷം ഒന്നടങ്കം എത്തിയത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് ഭരണപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി. ഇതിനിടെ, 'ചെയർമാെൻറ നല്ല മനസ്സുകൊണ്ടാണ് നിങ്ങൾ ഇന്നിവിടെ ഇരിക്കുന്നത്' എന്ന സ്ഥിരംസമിതി അധ്യക്ഷെൻറ പരാമർശം പ്രകോപനമുണ്ടാക്കി. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ പ്രതിപക്ഷ അംഗങ്ങൾ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇരിപ്പിടത്തിലേക്ക് തിരിച്ചുപോയാലല്ലാതെ ഇക്കാര്യത്തിൽ തുടർനടപടികളുണ്ടാവില്ലെന്നും അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ജനാധിപത്യ രീതിയിൽ എതിർപ്പ് പ്രകടിപ്പിക്കാമെന്നും ചെയർമാൻ വ്യക്തമാക്കിയതോടെയായിരുന്നു ഇറങ്ങിപ്പോക്ക്.
ഓഫ്ലൈൻ യോഗമെന്ന പ്രതിപക്ഷ
ആവശ്യം പരിഗണിക്കപ്പെട്ടില്ല
മലപ്പുറം: പ്രധാന അജണ്ടകൾ ഉള്ളതിനാൽ ഓണ്‍ലൈന്‍ യോഗത്തിന് പകരം ഓഫ്ലൈന് യോഗം വിളിക്കണമെന്ന് പ്രതിപക്ഷം നേരത്തേ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇതിന് കഴിയില്ലെന്നായിരുന്നു ഭരണപക്ഷ നിലപാട്. കഴിഞ്ഞ ദിവസം നഗരസഭയില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത മറ്റൊരു പരിപാടി നടന്നതായി പ്രതിപക്ഷം പറയുന്നു. നഗരസഭ പരിധിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായിട്ടും ഇത് പരിഗണിക്കാതെയാണ് ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗം വിളിച്ചതെന്നും ഇവർ കുറ്റപ്പെടുത്തി. നിഷേധാത്മക സമീപനമാണ് ഭരണപക്ഷം സ്വീകരിക്കുന്നത് എന്ന് ആരോപിച്ച് പ്രതിപക്ഷം യോഗത്തിലേക്ക് കടന്നുവന്നു. ഇവർ നേരിട്ട് പങ്കെടുക്കുന്നത് ചെയർമാൻ എതിർത്തിരുന്നില്ല. 15 ഇടത് അംഗങ്ങളും ഓഫ്ലൈനായിത്തന്നെ സംബന്ധിച്ചു. അഞ്ച് സ്ഥിരം സമിതി അധ്യക്ഷർ മാത്രമാണ് ഭരണപക്ഷത്തുണ്ടായിരുന്നത്. മറ്റുള്ളവർ ഓൺലൈനായും സംബന്ധിച്ചു. കോട്ടക്കുന്ന് അമ്യുസ്മെൻറ് പാര്‍ക്കിലെ റൈഡുകളുടെ മൂല്യ നിര്‍ണയം, കോട്ടപ്പടി നഗരസഭ ബസ്സ്റ്റാന്‍ഡിലെ മാലിന്യ സംസ്കരണ പ്ലാൻറ് പ്രവര്‍ത്തനം തുടങ്ങിയവയും അജണ്ടയിലുണ്ടായിരുന്നു. അമ്യൂസ്മെൻറ് പാർക്ക് വിഷയം ചർച്ച ചെയ്യുമ്പോൾ പ്രതിപക്ഷം യോഗത്തിലുണ്ടായിരുന്നു. ഇക്കാര്യത്തിൽ വിശദ പഠനത്തിന് സമിതി രൂപവത്കരിച്ചു.
പ്രതിപക്ഷം പോയതോടെ അജണ്ടകൾ വേഗത്തിൽ പാസാക്കി. ആകെ 22 അജണ്ടകളില്‍ നാല് മുതല്‍ 22 വരെയുള്ളവ 10 മിനിറ്റിനകം അംഗീകരിച്ച് ഭരണപക്ഷം യോഗം അവസാനിപ്പിക്കുകയായിരുന്നു. 11.30 ഓടെയാണ് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. പിന്നീടുള്ള 10 മിനിറ്റിനകം 18 അജണ്ടകളും അംഗീകരിച്ച് 11.40 ഓടെ യോഗം തീർത്തു. നഗരസഭയുടെ 2020 -21 വര്‍ഷത്തെ മരാമത്ത് പ്രവൃത്തികളുടെ ടെൻഡര്‍ നടപടികള്‍, കോവിഡ് പ്രതിരോധ കോര്‍ കമ്മിറ്റി തീരുമാനങ്ങള്‍, കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെയും ടൗണ്‍ഹാളിലെയും വയറിങ് പ്രവൃത്തിയുടെ ടെൻഡര്‍ നടപടികള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചയില്ലാതെയാണ് അംഗീകരിച്ചത്. ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ശരീഫ്, പി.കെ സക്കീർ ഹുസൈൻ, പി.കെ അബ്ദുൽ ഹകീം, സിദ്ദീഖ് നൂറേങ്ങൽ, കൗൺസിലർമാരായ ഒ. സഹദേവൻ, സി.എച്ച് നൗഷാദ്, കെ.പി.എ ശരീഫ് തുടങ്ങിയവർ സംസാരിച്ചു.
ഓഫ്ലൈൻ യോഗമെന്ന പ്രതിപക്ഷആവശ്യം പരിഗണിക്കപ്പെട്ടില്ല
മലപ്പുറം: പ്രധാന അജണ്ടകൾ ഉള്ളതിനാൽ ഓണ്‍ലൈന്‍ യോഗത്തിന് പകരം ഓഫ്ലൈന് യോഗം വിളിക്കണമെന്ന് പ്രതിപക്ഷം നേരത്തേ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇതിന് കഴിയില്ലെന്നായിരുന്നു ഭരണപക്ഷ നിലപാട്. കഴിഞ്ഞ ദിവസം നഗരസഭയില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത മറ്റൊരു പരിപാടി നടന്നതായി പ്രതിപക്ഷം പറയുന്നു. നഗരസഭ പരിധിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായിട്ടും ഇത് പരിഗണിക്കാതെയാണ് ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗം വിളിച്ചതെന്നും ഇവർ കുറ്റപ്പെടുത്തി.
നിഷേധാത്മക സമീപനമാണ് ഭരണപക്ഷം സ്വീകരിക്കുന്നത് എന്ന് ആരോപിച്ച് പ്രതിപക്ഷം യോഗത്തിലേക്ക് കടന്നുവന്നു. ഇവർ നേരിട്ട് പങ്കെടുക്കുന്നത് ചെയർമാൻ എതിർത്തിരുന്നില്ല. 15 ഇടത് അംഗങ്ങളും ഓഫ്ലൈനായിത്തന്നെ സംബന്ധിച്ചു. അഞ്ച് സ്ഥിരം സമിതി അധ്യക്ഷർ മാത്രമാണ് ഭരണപക്ഷത്തുണ്ടായിരുന്നത്. മറ്റുള്ളവർ ഓൺലൈനായും സംബന്ധിച്ചു. കോട്ടക്കുന്ന് അമ്യുസ്മെൻറ് പാര്‍ക്കിലെ റൈഡുകളുടെ മൂല്യ നിര്‍ണയം, കോട്ടപ്പടി നഗരസഭ ബസ്സ്റ്റാന്‍ഡിലെ മാലിന്യ സംസ്കരണ പ്ലാൻറ് പ്രവര്‍ത്തനം തുടങ്ങിയവയും അജണ്ടയിലുണ്ടായിരുന്നു. അമ്യൂസ്മെൻറ് പാർക്ക് വിഷയം ചർച്ച ചെയ്യുമ്പോൾ പ്രതിപക്ഷം യോഗത്തിലുണ്ടായിരുന്നു. ഇക്കാര്യത്തിൽ വിശദ പഠനത്തിന് സമിതി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.