ഒളമ്പക്കടവ് പാലം: പൗരാവകാശ സംരക്ഷണ സമിതിയുടെ ഇടപെടലിൽ അടിയന്തര നടപടിക്ക് മന്ത്രിയുടെ ഉത്തരവ്
text_fieldsമാറഞ്ചേരി: ഒളമ്പക്കടവ് പാലം നിർമാണം വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മലപ്പുറം-പാലക്കാട് മേഖല കേരള റോഡ് ഫണ്ട് ബോർഡിന് അടിയന്തര നിർദേശം നൽകി.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന മാറഞ്ചേരിയെയും കൊലെളമ്പിനെയും ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലത്തിന്റെ പണി പുനരാംഭിക്കണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി മന്ത്രിക്ക് നൽകിയ നിവേദനത്തിന്മേലാണ് നിർദേശം നൽകിയത്. ടൂറിസം വകുപ്പിന് കീഴിലുള്ള ബിയ്യം പാർക്കിന്റെ ശോച്യാവസ്ഥയും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പ്രസ്തുത വിഷയത്തിലും വേണ്ട നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നൽകി. പൗരാവകാശ സംരക്ഷണ സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി എ. അബ്ദുൽ ലത്തീഫ് നൽകിയ നിവേദനങ്ങളിലാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.
നിവേദനം പരിഗണിച്ചതിൽ പൗരാവകാശ സംരക്ഷണ വേദി മന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡൻറ് അഡ്വ. എം.എ.എം. റഫീഖ് അധ്യക്ഷത വഹിച്ചു. എ. അബ്ദുൽ ലത്തീഫ്, എം.ടി. നജീബ്, എൻ.കെ. റഹീം, എ.ടി. അലി, മുഹ മ്മദുണ്ണി, അശ്റഫ് പൂച്ചാമം, എ.സി.കെ. റംഷാദ്, ഒ.വി. ഇസ്മായിൽ, ഖാലിദ് മംഗലത്തേൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.