Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​ഴ​യ​ക​ട​ക്ക​ൽ...

പ​ഴ​യ​ക​ട​ക്ക​ൽ ജി.​യു.​പി സ്കൂ​ളി​ന് പു​തി​യ മു​ഖം; ഒ​രുകോ​ടി​യു​ടെ കെ​ട്ടി​ടം ഇ​ന്ന് തു​റ​ക്കും

text_fields
bookmark_border
പ​ഴ​യ​ക​ട​ക്ക​ൽ ജി.​യു.​പി സ്കൂ​ളി​ന് പു​തി​യ മു​ഖം; ഒ​രുകോ​ടി​യു​ടെ കെ​ട്ടി​ടം ഇ​ന്ന് തു​റ​ക്കും
cancel
camera_alt

കേ​ര​ള പ​ഴ​യ​ക​ട​ക്ക​ൽ ജി.​യു.​പി സ്കൂ​ളി​ന്റെ പു​തി​യ കെ​ട്ടി​ടം

ക​രു​വാ​ര​കു​ണ്ട്: പ​രാ​ധീ​ന​ത​ക​ളു​ടെ ന​ടു​വി​ൽ ഏ​ഴ് പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ അ​ധ്യ​യ​നാ​ന​ന്ത​രം കേ​ര​ള പ​ഴ​യ ക​ട​ക്ക​ൽ ജി.​യു.​പി സ്കൂ​ളി​ന് പു​തി​യ മു​ഖം. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ 11 പു​തി​യ ക്ലാ​സ് മു​റി​ക​ളാ​ണ് ഒ​രു​ങ്ങി​യ​ത്. കു​ടി​യേ​റ്റ, തോ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കൂ​ളാ​യി 68 വ​ർ​ഷം മു​മ്പാ​ണ് ഇ​വി​ടെ എ​ൽ.​പി സ്കൂ​ൾ തു​റ​ന്ന​ത്. റ​ബ​ർ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ നി​ർ​മി​ച്ച ര​ണ്ട് മു​റി കെ​ട്ടി​ട​ത്തി​ലാ​ണ് തു​ട​ക്കം. 1956ലാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. 1983 ൽ ​യു.​പി സ്കൂ​ളാ​യി ഉ​യ​ർ​ത്തി. 1987ലു​ണ്ടാ​യ ക​ന​ത്ത ചു​ഴ​ലി​ക്കാ​റ്റി​ൽ നാ​ട്ടു​കാ​ർ നി​ർ​മി​ച്ച കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. അ​ധ്യ​യ​നം അ​വ​താ​ള​ത്തി​ലാ​യ​പ്പോ​ൾ വീ​ണ്ടും നാ​ട്ടു​കാ​രി​റ​ങ്ങി പു​തി​യ കെ​ട്ടി​ടം പ​ണി​തു. വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ​യ​ൻ​സ് പാ​ർ​ക്ക്, ക​മ്പ്യൂ​ട്ട​ർ ലാ​ബ് എ​ന്നി​വ​യ​ട​ക്കം ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​ച്ചു. അ​ക്കാ​ദ​മി​ക വ​ള​ർ​ച്ച​യു​മു​ണ്ടാ​യി.

എ​ന്നാ​ൽ, പ്രീ​പ്രൈ​മ​റി അ​ട​ക്കം 900ത്തി​ലേ​റെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്റെ കെ​ട്ടി​ട പ​രാ​ധീ​ന​ത​ക​ൾ മാ​ത്രം മാ​റി​യി​ല്ല. ജ​ന​കീ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ക്കും. എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buildingold G.U.P. School
News Summary - old G.U.P. School; One crore building will be opened today
Next Story