'ഒാപൺ സർവകലാശാല: ഒാർഡിനൻസിലെ വ്യവസ്ഥകൾ പിൻവലിക്കണം'
text_fieldsമലപ്പുറം: നിർദിഷ്ട ശ്രീനാരായണഗുരു ഒാപൺ സർവകലാശാല ഒാർഡിനൻസിൽ നാല് സർവകലാശാലകളിൽ നിലവിലുള്ള ൈപ്രവറ്റ്, വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് പാരലൽ കോളജ് കോഓഡിനേഷൻ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇൗ വർഷം കാലിക്കറ്റ്, കേരള, കണ്ണൂർ, എം.ജി സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പ്രവേശനം നേടാനിരിക്കുന്ന ഒന്നര ലക്ഷം കോളജ് വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. മാതൃ സർവകലാശാലകളിലെ തങ്ങളാഗ്രഹിക്കുന്ന കോഴ്സുകൾ പഠിക്കാൻ വിലക്കേർപ്പെടുത്തുന്നത് പ്രാകൃത നടപടിയാണ്.
പ്രൈവറ്റ് പഠനം ഇനി ഒാപൺ സർവകലാശാലയിൽ മതിയെന്നാണ് സർക്കാറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വാശി പിടിക്കുന്നത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ സഹായിക്കുന്നതിനാണ് അധ്യയനവർഷം പാതി പിന്നിട്ട സമയത്ത് ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത ഒരു സർവകലാശാലയിലേക്ക് ഒന്നര ലക്ഷം വിദ്യാർഥികളെ മാറ്റുന്നത്. സർക്കാർ തീരുമാനത്തിനെതിരെ സെപ്റ്റംബർ 23ന് സർവകലാശാലകളിലേക്ക് മാർച്ച് നടത്തും.
26ന് സംസ്ഥാനത്തെ മുഴുവൻ പാരലൽ, േകാഓപറേറ്റിവ് കോളജ് അധ്യാപകരുടെയും വിദ്യാർഥികളുടെയും വീടുകളിൽ കുടുംബ ധർണയും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ കോഓഡിനേഷൻ രക്ഷാധികാരി എം. അബ്ദുൽ കരീം, ചെയർമാൻ എ. പ്രഭാകരൻ, പി.ടി. മൊയ്തീൻ കുട്ടി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.