ഒാപറേഷൻ ഡെസിബൽ: പിഴ ഇൗടാക്കിയത് 4.04 ലക്ഷം
text_fieldsമലപ്പുറം: അതിശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോേട്ടാർ വാഹന വകുപ്പ്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി എൻഫോഴ്സ്മെൻറ് വിഭാഗം നടത്തിയ പരിശോധനയിൽ പിഴയായി ഇൗടാക്കിയത് 4.04 ലക്ഷം രൂപ. മൊത്തം 342 പേർക്കെതിെരയാണ് നടപടി സ്വീകരിച്ചത്. ഇതിൽ 29 പേരിൽനിന്ന് സൈലൻസർ മാറ്റിയതിനാണ് പിഴ ഇൗടാക്കിയത്. ഇവരിൽ നിന്നും 1.45 ലക്ഷം രൂപയാണ് ലഭിച്ചത്. അതിശബ്ദമുള്ള ഹോണുകൾ പിടികൂടുന്നതിനായി ആരംഭിച്ച 'ഓപറേഷൻ 'ഡെസിബലി'െൻറ ഭാഗമായാണ് നടപടി.
ജില്ല എൻഫോഴ്സ്മെൻറ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിെൻറ നിർദേശപ്രകാരം എൻഫോഴ്സ്മെൻറ് വിഭാഗം ഉദ്യോഗസ്ഥരുടെയും വിവിധ സബ് ഓഫിസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. തിരൂരങ്ങാടി, പൊന്നാനി, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂർ, തിരൂർ, വളാഞ്ചേരി, കോട്ടക്കൽ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചുമാണ് പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.