Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഓ​പ​റേ​ഷ​ൻ...

'ഓ​പ​റേ​ഷ​ൻ ത​ല്ലു​മാ​ല': കു​ടു​ങ്ങി​യ​ത് നൂറിലധികം ബൈ​ക്കു​ക​ൾ

text_fields
bookmark_border
Operation Tallumala: More than 100 bikes captured
cancel
camera_alt

ച​ങ്ങ​രം​കു​ള​ത്ത് ഓ​പ​റേ​ഷ​ൻ ‘ത​ല്ലു​മാ​ല’​യി​ൽ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്നു

ച​ങ്ങ​രം​കു​ളം: 'ഓ​പ​റേ​ഷ​ൻ ത​ല്ലു​മാ​ല'​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​രം​കു​ളം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത്​ നൂ​റി​ല​ധി​കം ബൈ​ക്കു​ക​ൾ. കാ​മ്പ​സു​ക​ളും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബൈ​ക്കു​ക​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 'ത​ല്ലു​മാ​ല' സ്റ്റൈ​ലി​ൽ കൂ​ട്ട​ത്ത​ല്ല്​ ന​ട​ത്തു​ന്ന​ത്​ പൊ​ലീ​സി​നും നാ​ട്ടു​കാ​ർ​ക്കും ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.

ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ജി​ല്ല​യി​ലെ പൊ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ത​ട​യു​ക, വാ​ഹ​ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക എ​ന്ന​തും ല​ക്ഷ്യ​മാ​ണ്. രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ, ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​ത്, അ​മി​ത വേ​ഗ​ത, ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​വ​ർ, മ​റ്റു ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ പി​ടി​കൂ​ടി പി​ഴ ചു​മ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramOperation Tallumala
News Summary - Operation Tallumala: More than 100 bikes captured
Next Story