Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി. അബ്​ദുൽ ഹമീദ്​...

പി. അബ്​ദുൽ ഹമീദ്​ മുസ്‌ലിം ലീഗ് മ​ല​പ്പു​റം ജില്ല ജനറൽ സെ​ക്രട്ടറി

text_fields
bookmark_border
P. Abdul Hameed
cancel
camera_alt

മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി. ​അ​ബ്ദു​ൽ ഹ​മീ​ദ്​ എം.​എ​ൽ.​എ​യെ അ​ഭി​ന​ന്ദി​ക്കു​ന്ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ. എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ​പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, എ​ൻ. ഷം​സു​ദ്ദീ​ൻ, കു​റു​ക്കോ​ളി മൊ​യ്തീ​ൻ, ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​ബ്ബാ​സ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ എ​ന്നി​വ​ർ സ​മീ​പം

മ​ല​പ്പു​റം: മു​സ്​​ലിം​ലീ​ഗ്​ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പി. ​അ​ബ്ദു​ൽ ഹ​മീ​ദ്​ എം.​എ​ൽ.​എ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ല​പ്പു​റം റോ​സ്​ ലോ​ഞ്ച്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ജി​ല്ല കൗ​ൺ​സി​ൽ യോ​ഗ​മാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പാ​ണ​ക്കാ​ട്​ അ​ബ്ബാ​സ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ പ്ര​സി​ഡ​ന്‍റാ​യി തു​ട​രും. അ​ഷ്​​റ​ഫ്​ കോ​ക്കൂ​രാ​ണ്​ ട്ര​ഷ​റ​ർ. വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഇ​സ്മാ​യി​ല്‍ മു​ത്തേ​ടം, എം.​കെ. ബാ​വ, എം.​എ. ഖാ​ദ​ര്‍, ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍, സെ​യ്ത​ല​വി മാ​സ്റ്റ​ര്‍, കു​ഞ്ഞാ​പ്പു ഹാ​ജി, പി.​എ​സ്.​എ​ച്ച് ത​ങ്ങ​ള്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. നൗ​ഷാ​ദ് മ​ണ്ണി​ശ്ശേ​രി, കെ.​എം. ഗ​ഫൂ​ര്‍, അ​ന്‍വ​ര്‍ മു​ള്ള​മ്പാ​റ, പി.​എം.​എ സ​മീ​ര്‍, എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​ഡ്വ. പി.​പി. ഹാ​രി​സ് എ​ന്നി​വ​രാ​ണ്​ സെ​ക്ര​ട്ട​റി​മാ​ർ.

കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട പാ​ന​ൽ സം​ബ​ന്ധി​ച്ച്​ ജി​ല്ല ക​മ്മി​റ്റി ചു​മ​ത​ല​യു​ള്ള മൂ​ന്നം​ഗ സ​മി​തി​യും സം​സ്ഥാ​ന നേ​തൃ​ത്വ​വും ​നേ​ര​ത്തേ ധാ​ര​ണ​യാ​യി​രു​ന്നു. മൂ​ന്നം​ഗ സ​മി​തി​യി​ൽ​പ്പെ​ട്ട സി.​എ.​എം.​എ ക​രീം പാ​ല​ക്കാ​ടാ​ണ്​ പാ​ന​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ നേ​ര​ത്തേ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​യാ​ളെ​ന്ന പ​രി​ഗ​ണ​ന​യാ​ണ്​ പി. ​അ​ബ്ദു​ൽ ഹ​മീ​ദി​നെ വീ​ണ്ടും ചു​മ​ത​ല​യേ​ൽ​പി​ക്കാ​ൻ നേ​തൃ​ത്വ​ത്തി​ന്​ ധൈ​ര്യ​മേ​കി​യ​ത്. നി​ല​വി​ൽ വ​ള്ളി​ക്കു​ന്ന്​ എം.​എ​ൽ.​എ​യാ​ണ്. ജി​ല്ല​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളി​ലൊ​രാ​ളും യു.​ഡി.​എ​ഫ്​ ജി​ല്ല ക​ൺ​വീ​ന​റു​മാ​ണ്​​ ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഷ്​​റ​ഫ്​ കോ​ക്കൂ​ർ. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ അ​ബ്ബാ​സ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General SecretaryMuslim LeagueP. Abdul Hameed
News Summary - P. Abdul Hameed Muslim League District General Secretary
Next Story