യുവ കൂട്ടായ്മയിൽ നെൽകൃഷി
text_fieldsകീഴുപറമ്പ്: സോളിഡാരിറ്റിയും എസ്.ഐ.ഒ അരീക്കോട് ഏരിയ കമ്മിറ്റിയും സംയുക്തമായി കീഴുപറമ്പ് വാളക്കര കാരാട്ട് പാടത്ത് ചെയ്യുന്ന നെൽകൃഷിയുടെ ഭാഗമായി നടന്ന ഞാറുനടീൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മുഹീനുദ്ദീൻ അഫ്സൽ ഉദ്ഘാടനം ചെയ്തു. രണ്ടാം തവണയാണ് ഈ യുവ കൂട്ടായ്മ കാരാട്ട് പാടത്ത് നെൽകൃഷി ഇറക്കുന്നത്.
കൃഷി ഓഫിസർ സി. ഷഹാന, സോളിഡാരിറ്റി ഏരിയ കമ്മിറ്റി പ്രസിഡൻറ് എം. ഷംസുദ്ദീൻ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് സൽമാനുൽ ഫാരിസ്, കോ എർത്ത് ഫൗണ്ടേഷൻ ഡയറക്ടർ മാഹിർ ആലം, ജമാഅത്തെ ഇസ്ലാമി അരീക്കോട് ഏരിയ പ്രസിഡൻറ് കരീം മാസ്റ്റർ, വൈ.കെ. അബ്ദുല്ല, കെ. സമീറുല്ല, വൈ.കെ. അമാൻ തുടങ്ങിയവർ സംബന്ധിച്ചു. സോളിഡാരിറ്റിയും എസ്.ഐ.ഒയും കീഴുപറമ്പ് വാളക്കര കാരാട്ട് പാടത്ത് ചെയ്യുന്ന നെൽകൃഷിയുടെ ഞാറ് നടീൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.