കോൾ മേഖലയിലെ നെല്ല് സംഭരണവും ഉണക്കിയെടുക്കലും ദുരിതം
text_fieldsചങ്ങരംകുളം: കോൾ മേഖലയിലെ കൊയ്ത്ത് കഴിഞ്ഞ നെല്ല് സംഭരിച്ചുവെക്കുന്നതും അവ ഉണക്കിയെടുക്കുന്നതും കർഷകർക്ക് ദുരിതമാകുന്നു. പല കോൾപടവുകളിലെയും കൊയ്ത്ത് കഴിഞ്ഞതിനാൽ മഴ നനഞ്ഞതോടെ ഈർപ്പമുള്ള നെല്ല് ഉണക്കേണ്ടത് അത്യാവശ്യമാണ്. സൈപ്ലകോയും മറ്റു കമ്പനികളും ഈർപ്പമുള്ളവ എടുക്കാത്തതും വില കുറച്ച് നൽകുന്നതും കർഷകർക്ക് വലിയ നഷ്ടം വരുത്തുകയാണ്. പ്രത്യേക സ്ഥലമില്ലാത്തതിനാൽ പറമ്പുകളിലും റോഡരികിലും ഇട്ടാണ് ഉണക്കുന്നത്. ഉണക്കാൻ ആവശ്യമായ ടാർപായകളും തൊഴിലാളികളും ഇരട്ടി ചെലവുവരുത്തുകയാണ്.
മഴക്കാറുള്ളതിനാൽ എപ്പോഴും കാവൽ നിന്നാണ് കർഷകർ നെല്ലുണക്കുന്നത്. നെല്ല് സംഭരണത്തിന് അധികൃതർ സമയത്തിന് എത്താത്തതും വിനയാണ്. ഉണക്കിയ നെല്ല് മുഴുവൻ സംഭരിച്ചുവെക്കൽ കർഷകർക്ക് ഏറെ പ്രയാസകരവുമാണ്. വീട്ടുമുറ്റങ്ങളിലും റോഡോരങ്ങളിലും ഉണക്കിയെടുത്താലും കൊണ്ടുപോകാൻ വാഹനങ്ങൾ എത്തിയില്ലെങ്കിൽ ദുരിതം ഇരട്ടിയാണ്. സംഭരണം കൃത്യതയോടെ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.