ആഘോഷങ്ങളെ വരവേൽക്കാൻ പടിഞ്ഞാറേക്കര ബീച്ച് ഒരുങ്ങുന്നു
text_fieldsതിരൂർ: ചെറിയ പെരുന്നാൾ, വിഷു ആഘോഷങ്ങൾക്ക് മാറ്റേകാൻ പുറത്തൂർ പടിഞ്ഞാറേക്കര ബീച്ചിൽ ലൈറ്റ് ഷോയും ഭക്ഷ്യമേളയും. ഡി.ടി.പി.സിയുടെ ലൈറ്റ് ഷോയോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളിലാണ് 30 ദിവസത്തെ കുടുംബശ്രീയുടെ ലൈവ് ഫുഡ് സ്റ്റാൾ രുചിപ്പെരുമക്ക് പൊലിമയേകുക.
ചെറിയ പെരുന്നാൾ ദിനം മുതൽ 30 ദിവസം നീളുന്ന ആഘോഷങ്ങൾക്കാണ് പടിഞ്ഞാറേക്കര ബീച്ച് ഒരുങ്ങുന്നത്. ഏപ്രിൽ 12ന് നടൻ വിനയ് ഫോർട്ട് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 13ന് കൊല്ലം ഷാഫിയും സംഘവും അതുൽ നറുകരയും അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും.
കുടുംബശ്രീയുടെ പത്തോളം ലൈവ് കിച്ചണുകൾ, ബഡ്സ് വിദ്യാർഥികളുടെ ഉൽപന്നങ്ങളും കുടുംബശ്രീ ബ്രാൻഡഡ് ഉൽപന്നങ്ങളും അടക്കം 14 യൂനിറ്റുകളിലെ കുടുംബശ്രീ ഉൽപന്ന വിപണന സ്റ്റാളുകളും കുടുംബശ്രീ പ്രവർത്തകരുടെ വിവിധ ഇനം കലാപരിപാടികളും മേളയിൽ ഉണ്ടായിരിക്കും. കുടുംബശ്രീ ലൈവ് കിച്ചണുകളിൽ മലപ്പുറത്തിന്റെ തനത് രുചിക്കൂട്ടുകളും മത്സ്യ സ്പെഷ്യൽ വിഭവങ്ങളും വിവിധയിനം ചിക്കൻ വിഭവങ്ങളും രുചിച്ചറിയാം. കെട്ടിലും മട്ടിലും രുചിയിലും പുതുമ നിറഞ്ഞ വിഭവങ്ങളുമായാണ് പടിഞ്ഞാറേക്കര ബീച്ചിലെ ആഘോഷങ്ങൾക്ക് കുടുംബശ്രീ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.