മൂന്നിലാര്? പാണക്കാട് കുടുംബം തീരുമാനിക്കും
text_fieldsമലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെത്തുടർന്ന് സാദിഖലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായതോടെ ജില്ല പ്രസിഡൻറ് സ്ഥാനം ആര് വഹിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക പാണക്കാട് തങ്ങൾ കുടുംബം. കീഴ് വഴക്കമനുസരിച്ച് സാദിഖലി തങ്ങളുടെ ഇളയ സഹോദരൻ അബ്ബാസലി ശിഹാബ് തങ്ങളാണ് പ്രസിഡൻറാവേണ്ടതെങ്കിലും അദ്ദേഹം സന്നദ്ധനായില്ലെങ്കിൽ പുതിയൊരാളെ തേടേണ്ടി വരും.
മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾക്കാണ് അടുത്ത സാധ്യത. റഷീദലി ശിഹാബ് തങ്ങളാണ് പരിഗണനയിലുള്ള മൂന്നാമത്തെയാൾ. വ്യാഴാഴ്ച തിരുവനന്തപുരത്ത് വഖഫ് വിഷയത്തിൽ ലീഗ് പ്രതിഷേധം നടക്കുന്നുണ്ട്. അന്ന് പ്രസിഡൻറിെൻറ കാര്യത്തിൽ ധാരണയാവുമെന്നറിയുന്നു.ജില്ല പ്രസിഡൻറായിരുന്ന ഹൈദരലി തങ്ങൾ 2009ൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് സംസ്ഥാന പ്രസിഡൻറും മലപ്പുറം മണ്ഡലം പ്രസിഡൻറായിരുന്ന സാദിഖലി തങ്ങൾ ജില്ല നേതൃത്വത്തിലും എത്തുകയായിരുന്നു.
അബ്ബാസലി തങ്ങളാണ് ഇപ്പോൾ മലപ്പുറം മണ്ഡലം പ്രസിഡൻറ്. റഷീദലി തങ്ങൾ സഹോദരപുത്രനാണെങ്കിലും പ്രായത്തിൽ അബ്ബാസലി തങ്ങളേക്കാൾ മൂത്തയാളാണ്. വഖഫ് ബോർഡ് ചെയർമാനായിരുന്ന റഷീദലി പക്ഷേ രാഷ്ട്രീയത്തിൽ സജീവമല്ല. മുനവ്വറലി ലീഗ് ജില്ല പ്രസിഡൻറാവുകയാണെങ്കിൽ ഹൈദരലി തങ്ങൾ വഹിച്ചിരുന്ന സമസ്ത വൈസ് പ്രസിഡൻറ്, എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് സ്ഥാനങ്ങളിലോരോന്നിൽ അബ്ബാസലിയും റഷീദലിയും എത്താനുള്ള സാധ്യതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.