പന്തല്ലൂർ അപകടം: സംഭവസ്ഥലത്ത് ആദ്യമെത്തിയത് അബ്ദുല്ല നാസർ
text_fieldsമഞ്ചേരി: ''പുഴക്കടവിൽനിന്ന് ആദ്യം ശബ്ദം കേട്ടതോടെ കാര്യമായി എടുത്തിരുന്നില്ല. പ്രദേശത്തുള്ള യുവാക്കൾ കടവിൽ വരുമ്പോൾ ശബ്ദം ഉണ്ടാക്കുന്നതാണെന്നാണ് കരുതിയത്. എന്നാൽ, നിലവിളി കേട്ടതോടെ കടവിലേക്ക് ഓടുകയായിരുന്നു'' -സംഭവസ്ഥലത്ത് ആദ്യമെത്തിയ അബ്ദുല്ല നാസറിെൻറ വാക്കുകളാണിത്. കണ്മുന്നില് കുട്ടികള്‍ പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട നടുക്കത്തിലായിരുന്നു ഇദ്ദേഹം.
പുഴയുടെ മറുകരയിൽ തെൻറ കൃഷിയിടത്തില്‍ പണിയിലായിരുന്നു നാസര്‍. കരിയംകയം കടവിൽനിന്ന് ശബ്ദം കേട്ടതോടെയാണ് നാസര്‍ പുഴക്കരയിൽ എത്തിയത്. മറുകരയില്‍ കുട്ടികള്‍ പുഴയില്‍ മുങ്ങിത്താഴുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ സഹോദരങ്ങളെയും നാട്ടുകാരെയും വിളിച്ചു വരുത്തി.
കാലുകള്‍ക്ക് സ്വാധീനം ഇല്ലാതിരുന്നിട്ടുപോലും നാസറും സഹോദരങ്ങള്‍ക്കൊപ്പം പുഴ നീന്തി മറുകരയിലെത്തി. റവന്യൂ വിഭാഗത്തിലും ഫയര്‍ ഫോഴ്സിനും പൊലീസിലുമെല്ലാം വിളിച്ച് സഹായം അഭ്യര്‍ഥിച്ചതും ഇദ്ദേഹമാണ്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ആളുകള്‍ എത്താന്‍ കാരണമായതും നാസറിെൻറ ഇടപെടലാണ്. കുട്ടികളെ രക്ഷിക്കാൻ പിതാവ് ശ്രമിക്കുന്നതും അവരുടെ കൈയില്‍നിന്ന് കുട്ടികള്‍ ഒഴുക്കില്പെടുന്നതുമെല്ലാം നേരില്‍ കാണുന്നുണ്ടായിരിന്നു.
ആ കാഴ്ച തന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. നാസറിെൻറ സഹോദരന് ഇസ്ഹാഖാണ് വെള്ളത്തിനടിയില്‍നിന്ന് ഒരാളെ പുറത്തെടുത്തത്. ഒപ്പമെത്തിയ മറ്റൊരാൾ രണ്ടാമത്തെ കുട്ടിയെയും മുങ്ങിയെടുത്തു. ഇതിൽ ഒരു കുട്ടിക്ക് ജീവനുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. മങ്കട വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റൻറാണ് അബ്ദുല്ല നാസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.