രാത്രികാല ശീതള പാനീയങ്ങൾക്ക് നിരോധനം
text_fieldsപാണ്ടിക്കാട്: റമദാനിൽ രാത്രികാലങ്ങളിൽ ഫുൾജാർ സോഡ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ശീതളപാനീയങ്ങൾ പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വിൽപന നടത്തുന്നത് നിരോധിച്ച് ആരോഗ്യ വകുപ്പിന്റെ കർശന നിർദേശം. തിങ്കളാഴ്ച വ്യാപാരികളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് തീരുമാനം.
ജില്ലയിൽ മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിലാണ് യോഗം വിളിച്ചുചേർത്തത്. വൈസ് പ്രസിഡന്റ് കെ.കെ. സദഖത്ത് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് അമ്പ്രക്കാട്ട് ക്ലാസ് നയിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി.കെ. റാബിയത്ത് അധ്യക്ഷത വഹിച്ചു.
ജെ.എച്ച്.ഐമാരായ കിഷോർ ബാലൻ, കെ.വി. സജീവ്, ബി. സുനി, കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് ഇ. അക്ബർ ഷാ, ജനറൽ സെക്രട്ടറി ലത്തീഫ് ഇഖ്ബാൽ, പി. അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.