ഇബ്രാഹിംക്ക: വിടവാങ്ങിയത് സൽവയിലെ കാരണവർ
text_fieldsപാണ്ടിക്കാട്: ഇബ്രാഹിംക്കയുടെ വിടവാങ്ങൽ സൽവ കെയർ ഹോമിലെ അന്തേവാസികളെയും ജീവനക്കാരെയും കണ്ണീരിലാഴ്ത്തി. വെള്ളുവങ്ങാട് Ibrahim: Leader of the Salvage Care Home മുതിർന്ന അംഗമായിരുന്നു വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി ഇബ്രാഹിം (108). വിപ്ലവം തലക്ക് പിടിച്ച് സംഭവബഹുലമായ ജീവിതത്തിനൊടുവിൽ എല്ലാ ആശ്രയവും നഷ്ടപ്പെട്ടപ്പോഴാണ് 11 വർഷം മുമ്പ് സൽവയിൽ എത്തിയത്. വയസ്സ് തെളിയിക്കാൻ രേഖകളൊന്നും ഇല്ലാതിരുന്നതിനാൽ സൽവയിൽ എത്തുേമ്പാൾ നൂറിനോടടുത്ത് പ്രായം തോന്നിച്ചിരുന്നു.
കോട്ടയത്ത് ജനിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ചെറുപ്പത്തിൽ സുഭാഷ് ചന്ദ്രബോസിെൻറ ഇന്ത്യൻ നാഷനൽ ആർമിയിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയശേഷം തിരുവനന്തപുരത്തെ കലാനിലയം നാടകവേദിയിലെത്തി. കൃഷ്ണൻ നായരോടൊപ്പം കാലാനിലയത്തിെൻറ തുടക്കക്കാരിൽ ഒരാളായി. രക്ത രക്ഷസ്സ്, കടമറ്റത്ത് കത്തനാർ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നാടകങ്ങളിലെ പ്രധാന അഭിനേതാവും പാട്ടുകാരനുമായിരുന്നു.
പത്ത് വർഷത്തോളം കലാനിലയത്തിൽ തുടർന്നു. പിന്നീട് കളരിയിൽ ആകൃഷ്ടനായി കോഴിക്കോട്ടെത്തി കളരി മുറകൾ സ്വായത്തമാക്കി. ക്രിസ്തു മത വിശ്വാസിയായിരുന്ന അബ്രഹാം 2005 ൽ ഇസ്ലാം സ്വീകരിച്ച ശേഷം ഇബ്രാഹിം എന്ന നാമം സ്വീകരിച്ചു. തുടർന്ന്, കുറച്ച് കാലം വേങ്ങരയിലെ ഒരു വ്യക്തിയുടെ ആശ്രിതനായി കഴിഞ്ഞു. ഇതിനിടയിൽ തിമിരം വന്ന് കാഴ്ച ശക്തി നഷ്ടപ്പെട്ടു. 2010ലാണ് സൽവയിൽ എത്തിയത്.
ഒരു വർഷത്തിനു ശേഷം കണ്ണിന് ശസ്ത്രക്രിയ നടത്തി കാഴ്ചശക്തി തിരിച്ചു കിട്ടി. പിന്നീട് വായനയുടെയും എഴുത്തിെൻറയും ലോകത്തായിരുന്നു ഇബ്രാഹിംക്ക. സന്ദർശകരോടെല്ലാം തെൻറ പട്ടാള ജീവിതവും നാടകാഭിനയ ചരിത്രവും മറ്റും അദ്ദേഹം വിവരിച്ചുകൊടുക്കാറുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.