കാലം മായ്ക്കാത്ത മഷിപ്പാട്; ഇണ്ണിപ്പ ഇന്നും കത്തെഴുതുന്നു
text_fieldsപാണ്ടിക്കാട്: ഇൻറർനെറ്റ് യുഗത്തിൽ യുവത്വം മൊബൈലിലും കമ്പ്യൂട്ടറിലും െഎ പാഡിലുമെല്ലാം സന്ദേശമയച്ച് അരങ്ങുതകർക്കുേമ്പാഴും അക്ഷരങ്ങൾ പൂത്തകാലം ഇണ്ണിപ്പാക്ക് മറക്കാനാവുന്നില്ല.
സന്ദേശമയച്ച് മറുപടി ലഭിക്കാൻ കാത്തിരിപ്പേറെയാണെങ്കിലും തപാൽ കത്തുകളയച്ച് പോയ കാലത്തിെൻറ സുന്ദര ഒാർമകളിൽ കത്തിനെയും തപാൽ സേവനങ്ങളെയും പ്രണയിക്കുകയാണ് പണ്ടിക്കാട് മേലങ്ങാടി സ്വദേശിയായ സി.കെ.ആർ. ഇണ്ണിപ്പ എന്ന മുഹമ്മദ് റഫീഖ്. കത്തെഴുതാൻ മറന്ന യുവത്വം സ്മാർട്ട് ഫോണിനും സമൂഹമാധ്യമങ്ങൾക്കും പിറകെ പോയപ്പോൾ ആ പഴയ രീതിയെ നെഞ്ചോട് ചേർക്കുകയാണ് 38കാരനായ ഇദ്ദേഹം. ഒക്ടോബർ ഒമ്പത് ലോകമെങ്ങും തപാൽദിനമായി ആചരിക്കുേമ്പാൾ പത്തിന് ദേശീയ തപാൽദിനമാചരിക്കുന്നു.
കാലം സാങ്കേതിക വിദ്യയിലും ആശയങ്ങളിലും ഏറെ മുന്നേറിയെങ്കിലും ഇന്നും പതിവു തെറ്റിക്കാതെ കത്തെഴുതുകയും അയക്കുകയും ചെയ്യുന്നയാളാണ് പാണ്ടിക്കാട്ടുകാരുടെ സി.കെ.ആർ വിവിധ സൗഹൃദ കൂട്ടായ്മകൾ ഇന്നും തപാൽ സേവനങ്ങളിലൂടെയാണ് നിലനിർത്തുന്നത് എന്നത് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. റേഡിയോ പ്രോഗ്രാമുകളുടെ സ്ഥിരം ശ്രോതാവ് കൂടിയാണ് റഫീഖ്.
റേഡിയോയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സൗഹൃദങ്ങൾ നിലനിർത്തുന്നതും കത്തിലൂടെ തന്നെയാണ്. ബുധനാഴ്ചകളിൽ ആകാശവാണി നിലയത്തിൽ പ്രക്ഷേപണം ചെയ്യുന്ന എെൻറ ഗാനം പരിപാടി മഞ്ചേരി എഫ്.എം നിലയത്തിൽ അവതരിപ്പിച്ചിട്ടുമുണ്ട്. നിലവിൽ കത്തെഴുത്ത് അനിവാര്യമായ സാഹചര്യത്തിൽ അവരെ സഹായിക്കുന്നതും റഫീഖാണ്. 15ാം വയസ്സിൽ കൗതുകത്തിന് തുടങ്ങിയ കത്തെഴുത്ത് ഇന്ന് ജീവിതത്തിെൻറ ഭാഗമായി മാറി. തപാൽ വകുപ്പിെൻറ സേവനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയാണിദ്ദേഹം. കത്തിെൻറ കാലം അസ്തമിച്ചു തുടങ്ങിയെങ്കിലും സി.കെ.ആർ ഇന്നും കത്തെഴുതുന്നു. പൊതുപ്രവർത്തനരംഗത്ത് സജീവമായ ഇദ്ദേഹം പ്രാദേശിക വിഷയങ്ങളെ അച്ചടിമാധ്യങ്ങളുടെ സഹായത്തോടെ പൊതുശ്രദ്ധയിൽ കൊണ്ടുവരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.