35 വർഷം പാണ്ടിക്കാട്ടുകാർക്ക് വെച്ചുവിളമ്പിയ പിള്ളച്ചേട്ടൻ നാട്ടിലേക്ക്
text_fields35 വർഷം പാണ്ടിക്കാട്ടുകാർക്ക് രുചിയൂറും ഭക്ഷണം വിളമ്പിയ കൊച്ചു കളത്തിൽ പരമേശ്വരൻ പിള്ളയും (65) കുടുംബവും പാണ്ടിക്കാടിനോട് വിട പറഞ്ഞു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയായ പരമേശ്വരൻ പിള്ള എന്ന നാട്ടുകാരുടെ പിള്ളച്ചേട്ടൻ 35 വർഷമായി പാണ്ടിക്കാട്ടുകാരനാണ്. 30ാം വയസ്സിലാണ് ജോലി തേടി പാണ്ടിക്കാട്ടെത്തിയത്. ഹോട്ടലുകളിൽ ജീവനക്കാരനായാണ് തുടക്കം. പിന്നീട് പെരിന്തൽമണ്ണ റോഡിൽ എസ്.ഐ ക്വാർട്ടേഴ്സിന് സമീപം ഹോട്ടൽ സ്റ്റാർ സിറ്റി നടത്തിവരുകയായിരുന്നു.
ജീവിതത്തിൽ ഏറിയ പങ്കും പാണ്ടിക്കാട്ടുകാർക്ക് രുചികരമായ ഭക്ഷണം വിളമ്പി നൽകാനായതിെൻറ സന്തോഷത്തിലും അതിന് നാട്ടുകാർ തിരിച്ചുനൽകിയ സ്നേഹത്തിെൻറ നിർവൃതിയിലുമാണ് പരമേശ്വരൻ പിള്ള. ഭാര്യ, രണ്ട് മക്കൾ, നാല് പേരമക്കൾ എന്നിവരെല്ലാം ഹോട്ടലിൽ തന്നെയാണ് താമസിച്ചിരുന്നത്.
ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയതോടെയാണ് സ്വന്തം നാട്ടിലേക്ക് യാത്രയാകുന്നത്. മികച്ച രീതിയിലുള്ള യാത്രയയപ്പാണ് കട്ടക്കുളം സൗഹൃദ കൂട്ടായ്മയും പി.എഫ്.സി ക്ലബും ചേർന്ന് നൽകിയത്. പി.എഫ്.സി ക്ലബ് ഭാരവാഹികളായ എം.കെ. സമീർ, എം. നവാസ്, വി. രാജേഷ്, വി. രഞ്ജിത്ത്, കെ. നവാസ്, എം. ഉമ്മർ, വി. എബിൻ, സൗഹൃദ കൂട്ടായ്മ പ്രവർത്തകരായ റൗഫ് കൊപ്പത്ത്, വി. കുട്ടൻ, വി. രമേഷ്, അഞ്ചില്ലൻ ഹുസൈൻ, വി. ഹരിദാസൻ, എം. ഉമ്മർ, സി.കെ.ആർ. ഇണ്ണിപ്പ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.