മരുന്ന് വീട്ടിലെത്തും; രോഗികൾക്ക് ആശ്വാസമായി ഫഹദ്
text_fieldsപാണ്ടിക്കാട്: കോവിഡ് നിയന്ത്രണങ്ങൾ കടുക്കുന്നതോടെ പൊതുജനങ്ങൾക്ക് മരുന്ന് എത്തിക്കുന്ന തിരക്കിലാകും ഇൗ ചെറുപ്പക്കാരൻ. പാണ്ടിക്കാട് ടൗൺ സ്വദേശിയും ഡി.വൈ.എഫ്.െഎ മേഖല ജോയൻറ് സെക്രട്ടറിയുമായ കെ.ടി. ഫഹദാണ് (32) രോഗികൾക്കായി മരുന്ന് എത്തിക്കുന്നത്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടങ്ങൾ പറയുമ്പോൾ ആവശ്യമായ മരുന്ന് രോഗികളുടെ വീടുകളിലെത്തിക്കുന്ന ദൗത്യമാണ് ഫഹദ് ഏറ്റെടുത്തിരിക്കുന്നത്.
2020 മാർച്ചിൽ സമ്പൂർണ ലോക് ഡൗൺ കാലത്തും മരുന്ന് വിതരണവുമായി കെ.ടി. ഫഹദ് സജീവമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, പട്ടാമ്പി ഭാഗങ്ങളിൽനിന്നും ആളുകൾ ആവശ്യപ്പെടുന്ന മരുന്ന് എവിടെനിന്നായാലും ഇദ്ദേഹം എത്തിച്ചുനൽകും. ചില രോഗികൾക്കുള്ള മരുന്ന് വാങ്ങാൻ ചിലപ്പോൾ കോഴിക്കോട്ടേക്കും പോകേണ്ടി വരും.
ഇത്തരത്തിൽ മരുന്ന് വാങ്ങുന്നതിനും അത് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിനുമായി ദിവസവും തെൻറ ബൈക്കിൽ നൂറ് കിലോമീറ്ററിലധികം ദൂരമാണ് ഇദ്ദേഹം സഞ്ചരിക്കുന്നത്. ഈ സേവനം ചെയ്യുന്നത് പണം ലക്ഷ്യം വെച്ചല്ല എന്നതാണ് ഈ യുവാവിനെ വ്യത്യസ്തനാക്കുന്നത്. മരുന്നിെൻറ ബിൽ തുക മാത്രമാണ് ഈടാക്കുക. അത് സാമ്പത്തികമായി പ്രയാസം നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കും ബാധകവുമല്ല. ഇത്തരക്കാർക്ക് മരുന്ന് ഫഹദിെൻറ വകയാണ്.
ഫേസ്ബുക്കിലും വാട്സ്ആപിലും തെൻറ മൊബൈൽ നമ്പർ സഹിതം മരുന്നുകൾക്കായി ബന്ധപ്പെടുക എന്ന പോസ്റ്റിട്ടാണ് ആളുകളുമായി ബന്ധപ്പെടുന്നത്. കഴിഞ്ഞ വർഷം സഹായത്തിന് സുഹൃത്തുണ്ടായിരുന്നങ്കിലും ഇത്തവണ തനിച്ചാണ് ഫഹദിെൻറ സേവനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.