കടന്നൽ കുത്തേറ്റ് 16 പേർക്ക് പരിക്ക്
text_fieldsപരപ്പനങ്ങാടി: പാലത്തിങ്ങൽ ന്യൂകട്ടിലെ നായർക്കുളം ഭാഗത്ത് കടന്നലുകളുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം. പ്രദേശവാസികളായ മേലേ മുത്തേടത്ത് കുഞ്ഞാമുട്ടി (75), സൈഫുദ്ദീൻ പിലശ്ശേരി (21), ഉമ്മുസൽമ പിലശ്ശേരി (30), അസീസ് പുട്ടാട്ടുതറ (55), ഫൈസൽ ചപ്പങ്ങത്തിൽ (33), ഷറഫാത്ത് മേലേപ്പറത്ത് (16), വേർകോട്ട് നാഫിഹ് (16), ചെങ്ങാടൻ ലാസിം (16), പരപ്പനങ്ങാടി സ്വദേശി കറുത്തേടത്ത് അബൂബക്കർ സിദ്ദീഖ് (28), താനൂർ സ്വദേശികളായ വൈദ്യാരകത്ത് മുഹമ്മദ് ശാമിൽ (13), വൈദ്യാരകത്ത് മുഹമ്മദ് ശ്യാം (7), ചപ്പങ്ങത്തിൽ ഇബ്രാഹിംകുട്ടി, ഡ്രൈവിങ് സ്കൂൾ വാഹനത്തിലെത്തിയ നാല് സ്ത്രീകൾ എന്നിവരുൾപ്പെടെ 16 പേർക്കാണ് കടന്നൽ കുത്തേറ്റത്.
പ്രാഥമിക ചികിത്സക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും മൂന്നുപേരെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.