മൂന്നാം ക്ലാസുകാരെൻറ ഹഠാദയോഗ കൗതുകമാവുന്നു
text_fieldsപരപ്പനങ്ങാടി: ആഴമേറിയ വെള്ളക്കെട്ടുകളെ വിരിപ്പാക്കി മലർന്ന് കിടന്ന് രസിക്കുന്ന മൂന്നാം ക്ലാസുകാരൻ കൗതുകമാകുന്നു. പരപ്പനങ്ങാടി നെടുവ അയ്യപ്പൻകാവിലെ അഡ്വ. ജ്യോതി-ഷാജൻ ദമ്പതികളുടെ മകൻ ജീവശങ്കറെന്ന ഏഴ് വയസ്സുകാരനാണ് ജലപ്പരപ്പിന് മീതെ ഹഠാദയോഗയുടെ വിസ്മയം തീർക്കുന്നത്.
ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ പിതാവിെൻറ കൂടെ ഒന്നര വയസ്സ് മുതൽ താനൂർ പരിയാപുരത്തെ തൃക്കേക്കാട് മഠം ക്ഷേത്രക്കുളത്തിൽ തുടങ്ങിയ പരിശീലനത്തിലൂടെയാണ് ഹഠാദയോഗ പരിശീലിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ പരിശീലനം മുടങ്ങാതെ തുടരുന്നു. വരയിലും പ്രാവീണ്യമുള്ള ജീവശങ്കർ ഇതിനകം കൈനിറയെ സമ്മാനങ്ങൾ വാങ്ങിച്ചിട്ടുണ്ട്. പരപ്പനാട് കോവിലകം സ്കൂൾ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.