അയ്യപ്പൻകാവ് വളവിൽ വീണ്ടും അപകട മരണം; നിവർത്തണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം
text_fieldsപരപ്പനങ്ങാടി: ബുധനാഴ്ച പുലർച്ച മത്സ്യവ്യാപാരി സിദ്ദീഖിന്റെ മരണത്തിനിടയാക്കിയ വാഹനപകടത്തിന് സാഹചര്യമൊരുക്കിയത് റോഡിലെ അശാസ്ത്രീയ വളവെന്ന് നാട്ടുകാർ. ഗതാഗതത്തിരക്കേറിയ കോഴിക്കോട് ചമ്രവട്ടം റൂട്ടിലെ പരപ്പനങ്ങാടി അയ്യപ്പൻകാവ് വളവിലാണ് അപകടം തുടർക്കഥയാവുന്നത്. നിരന്തരം ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ പതിവാണെന്നും വളവ് നികത്തണമെന്നും ആവശ്യപ്പെട്ട് ജനകീയ ഒപ്പ് ശേഖരണമാരംഭിച്ചതായും മുൻ കൗൺസിലറും അപകടരക്ഷ വളന്റിയറുമായ ഹനീഫ കൊടപാളി പറഞ്ഞു. കഴിഞ്ഞവർഷം നെടുവ സ്വദേശി ഇവിടെ വാഹനപകടത്തെ തുടർന്ന് മരിച്ചിട്ടും അധികൃതർ ഉണർന്നില്ല. പ്രദേശത്ത് ഇതിനകം പത്തോളം വാഹനപകടങ്ങൾ നടന്നതായി ഹനീഫ കൊടപ്പാളി പറഞ്ഞു.
സമീപത്തായി കല്യാണമണ്ഡപങ്ങളുൾപ്പടെയുള്ള തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുകയും വിദ്യാർഥികളുടെ കാൽനട യാത്രയേറുകയും വാഹന ഗതാഗതം വർധിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ഇതിനനുസൃതമായി റോഡുകളിലെ വളവുകൾ നിവർത്താനോ റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന വൈദ്യുതി തൂണുകൾ മാറ്റി പണിയാനോ അധികൃതർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.