മദ്യ വിരുദ്ധ സമര സംഘങ്ങൾ ഒന്നിക്കുന്നു; വി.എം സുധീരന്‍റെ നേതൃത്വത്തിൽ ചർച്ച
text_fieldsപരപ്പനങ്ങാടി: ഒരേ ലക്ഷ്യത്തിനായി വിവിധ പ്ലാറ്റ് ഫോമുകളിൽ നിന്ന് പൊരുതുന്ന മദ്യനിരോധന സംഘടനകളെ ഒരു കുടക്കീ ഴിൽ അണിനിരത്താൻ നീക്കമാരംഭിച്ചതായി കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി കാട്ടുങ്ങൽ അലവി കുട്ടി ബാഖവി അറിയിച്ചു.
ഇക്കാര്യത്തിൽ യോജിച്ച മുന്നേറ്റം നടത്താനും സംഘടനകളുടെ സംയുക്ത യോഗങ്ങൾ വിളിച്ചു ചേർക്കാനും വിവിധ സംഘടനകളുടെ ആവശ്യപ്രകാരം തന്നെ കൺവീനറായി തെരഞെടുത്തതായും അദ്ദേഹം വ്യക്തമാക്കി. മദ്യനിരോധന സമര രംഗത്ത് അധികാര പ്രതിപക്ഷ മാനങ്ങൾ നോക്കാതെ എക്കാലത്തും ആദർശപരമായ നിലപാട് സ്വീകരിക്കുന്ന വി. എം. സുധീരന്‍റെ കാർമികത്വത്തിൽ മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ഏകോപനത്തിന് ചർച്ചയാവാമെന്ന് മുഴുവൻ മദ്യ വിരുദ്ധ സമര സംഘടനകളും തത്വത്തിൽ തീരുമാനമെടുത്തതായും അദ്ദേഹം വിശദമാക്കി.
അതെ സമയം ഇക്കാര്യത്തിൽ മത ബഹുജന സംഘടനകളും രാഷ്ട്രിയ പാർട്ടികളും തുടരുന്ന തണുപ്പൻ പ്രതികരണം മദ്യനിരോധന പ്രസ്താനങ്ങളെ നിരാശക്കാന്നുണ്ട് അതുകൊണ്ടു തന്നെ ലഹരിക്കെതിരെ തങ്ങളല്ലാതെ പോരാടാൻ മറ്റൊരു കൂട്ടരില്ലന്ന തിരിച്ചറിവ് കൂടിയാണ് വിവിധ തട്ടുകളിൽ അണിനിരന്ന മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളെ ഐക്യത്തിന്റെ പാതയിലേക് വഴി തെളിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.