ബാപ്പുട്ടി ഹാജിയുടെ കപ്പൽ യാത്രയിലെ നോമ്പോർമകൾ ചരിത്രമാകുന്നു
text_fieldsപരപ്പനങ്ങാടി: മൂന്നുപതിറ്റാണ്ടിലേറെ മക്കയിൽ പ്രവാസജീവിതം നയിച്ച പരപ്പനങ്ങാടി സ്വദേശി കെ.വി. അബ്ദുൽ ഖാദിർ എന്ന ബാപ്പുട്ടി ഹാജിയുടെ റമദാനിലെ കപ്പൽ യാത്രാ ഓർമകൾ ചരിത്രമാകുന്നു. പരപ്പനങ്ങാടിയിലെ ഒരുപറ്റം യുവാക്കളാണ് ചരിത്രം രേഖപ്പെടുത്തുന്നത്. 1978-82 കാലങ്ങളിൽ രണ്ടുതവണ യാത്രചെയ്ത ബാപ്പുട്ടി ഹാജി പ്രതികൂല കാലാവസ്ഥയിൽ ആടിയുലയുന്ന കപ്പൽ യാത്രക്കിടെ നോമ്പെടുത്ത ഓർമകൾ സാഹസികത നിറഞ്ഞതാണ്. യാത്രകാർക്ക് പ്രവാചകൻ നോമ്പിന് ഇളവ് നൽകിയിട്ടുണ്ടെങ്കിലും റമദാനിലെ നോമ്പെടുക്കുന്ന ശീലത്തിന് അവധി നൽകാൻ കഴിയുമായിരുന്നില്ലെന്ന് ബാപ്പുട്ടി ഹാജി പറഞ്ഞു.
പരിപ്പും ചപ്പാത്തിയുമാണ് കപ്പലിലെ നോമ്പുതുറ വിഭവം. അത്താഴത്തിന് പരിപ്പ് കറിയും നെയ്ചോറും ഇതേ വിഭവങ്ങളോടൊപ്പം മത്സ്യവും ഉണക്കമത്സ്യ വിഭവങ്ങളും ഇറച്ചി കീമയും ലഭിക്കും. ഹജ്ജ് വിസയിൽ മക്കയിലെത്തിയ ഇദ്ദേഹം തുടർന്ന് അവിടെ ഉപജീവനമാർഗം തേടി. വിസയില്ലാതെ ചെന്നുപെട്ട ഹാജിയുടെ ജോലി മക്കയിലെ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കലായിരുന്നു. വർഷങ്ങൾ മക്കയിൽ തങ്ങിയ ഹാജി വിസയുമായി കപ്പലിൽ തന്നെ നാട്ടിലേക്ക് മടക്കം. വീണ്ടും മക്കയിലെത്തിയ അബ്ദുൽ ഖാദിർ ഹാജി മൂന്നുപതിറ്റാണ്ട് ഹജ്ജ് തീർഥാടകർക്ക് സേവനമർപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയിട്ട് പതിറ്റാണ്ട് തികഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.