നിയമ പോരാട്ടത്തിനൊടുവിൽ പിറന്ന മണ്ണ് സ്വന്തമാകുന്നു
text_fieldsപരപ്പനങ്ങാടി: നിയമപോരാട്ടത്തിനൊടുവില്‍ പട്ടയ ഭൂമി പാലത്തിങ്ങൽ-കെട്ടുമ്മല്‍ പ്രദേശവാസികൾക്ക് സ്വന്തമാകുന്നു. നികുതി അടവാക്കി ഇരകൾ ഭൂമിയുടെ ഉടമകളായി. പാലത്തിങ്ങല്‍-കെട്ടുമ്മല്‍ പ്രദേശത്തെ പുഴ പുറമ്പോക്കില്‍ താമസിച്ചിരുന്ന ഒമ്പത് കുടുംബങ്ങള്‍ക്ക് 1996ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാർ പട്ടയം അനുവദിച്ച് നല്‍കിയിരുന്നു.
വേര്‍ക്കോട്ട് ആമിന, കുന്നുമ്മല്‍ സുഹറാബി, തൈശ്ശേരി മുഹമ്മദ് കുട്ടി, പി.വി. രായിന്‍കുട്ടി, വേര്‍ക്കോട്ട് കദീജ, ചപ്പങ്ങത്തില്‍ യഹ്‌യ, മരക്കാംകടവത്ത് അഹമ്മദ്‌കോയ, തേനത്ത് ബിയ്യാത്തുട്ടി, മടപ്പള്ളി പാത്തുമ്മു എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്. 2011 വരെ ഭൂമിക്ക് ഇവരില്‍നിന്ന് നികുതി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് വസ്തുവിെൻറ സബ്ഡിവിഷന് നടപടികള്‍ പൂര്‍ത്തീകരിച്ചില്ല.
ഇൗ കാരണത്താല്‍ നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു.
ഭൂനികുതി സ്വീകരിക്കാത്തതിനാല്‍ വീട്ടുകാര്‍ക്ക് വസ്തുക്കള്‍ പണയപ്പെടുത്താനോ അനന്തരാവകാശികള്‍ക്കിടയില്‍ ഭാഗിക്കാനോ കഴിഞ്ഞിരുന്നില്ല. തുടർന്ന് പി.കെ. അബ്ദുറബ്ബ് എം.എൽ.എ സർക്കാർ തലത്തിൽ ഇടപെടൽ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകുകയായിരുന്നു. ഒടുവിൽ കോടതിയുടെയും ഇടപെടലിനെ തുടർന്നാണ് ഇവരുടെ നികുതി സ്വീകരിച്ചത്. പട്ടയ ഉടമകള്‍ക്കുള്ള നികുതിചീട്ട് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ വിതരണം ചെയ്തു. അഡ്വ. കെ.കെ. സൈതലവി അധ്യക്ഷത വഹിച്ചു. സി. അബ്ദുറഹിമാന് കുട്ടി, കെ.കെ. അബ്ദുസമദ്, സി.ടി. അബ്ദുനാസർ എന്നിവര്‍ സംസാരിച്ചു. വി.പി. സുബൈര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.