ചാപ്പപടി ആശുപത്രി; കിടത്തി ചികിത്സ സൗകര്യം തേടി നഗരസഭ
text_fieldsപരപ്പനങ്ങാടി: ചാപ്പപ്പടി ഫിഷറീസ് ഡിസ്പെൻസറി ഹോസ്പിറ്റലിൽ കിടത്തി ചികിത്സ സൗകര്യത്തിന് വേണ്ടി ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടം പ്രവർത്തനക്ഷമമാക്കാൻ സർക്കാർ കനിയണമെന്ന് നഗരസഭ. മുൻസിപ്പൽ ചെയർമാൻ ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണ ജോർജിനെ നേരിൽ കണ്ട് ചർച്ച നടത്തി.
ഉദ്ഘാടന മാമാങ്കം നടന്നത് ഒഴിച്ചു നിർത്തിയാൽ മത്സ്യ തൊഴിലാളി മേഖലയിൽ സ്ഥിതി ചെയ്യുന്ന ചാപ്പപ്പടി ഫിഷറീസ് ഡിസ്പെൻസറി ഹോസ്പിറ്റലില്‍ കിടത്തി ചികിത്സക്ക് വിപുലമായ സൗകര്യമുണ്ടായിട്ടും നാളിതുവരെ ആരംഭിച്ചിട്ടില്ല.
സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് നിയമനങ്ങൾ നടത്താതെ സർക്കാർ ഒഴിഞ്ഞുമാറുകയാണ്. കിടത്തി ചികിത്സ സൗകര്യമില്ലെങ്കിൽ കോസ്റ്റല്‍ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഈ ചികിത്സ കേന്ദ്രത്തെ ഉയർത്തണമെന്ന് നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് മന്ത്രിയോട് ആവശ്യപ്പെട്ടു. നിവേദനം നൽകുകയും ചെയ്തു. നിവേദനത്തിൻമേൽ നടപടിയുണ്ടാവുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി നഗരസഭ അധ്യക്ഷൻ വ്യക്തമാക്കി. ഏറ്റവും ജനസാന്ദ്രതയേറിയ തീരദേശത്തെ ചികിത്സ സൗകര്യം മെച്ചപെടുത്തേണ്ട ത് അനിവാര്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.