ബജറ്റ് സമ്മേളനത്തിനിടെ പരപ്പനങ്ങാടി നഗരസഭ ഭരണ സമിതി യോഗത്തിൽ കയ്യാങ്കളി
text_fieldsപരപ്പനങ്ങാടി: ഭരണ പ്രതിപക്ഷ ഭേദങ്ങളില്ലാതെ തുല്യ ഉത്തരവാദിത്വത്തോടെ ഭരിക്കണമെന്ന പ്രാദേശിക ഭരണകൂടത്തിൻെറ അടിസ്ഥാന ദൗത്യം മറന്ന് പരപ്പനങ്ങാടി നഗരസഭ ഭരണ സമിതി യോഗത്തിൽ അംഗങ്ങൾ ചേരിതിരിഞ് വാഗ്വാദവും കയ്യാങ്കളിയും. 2021 - 2022 ബജറ്റ് ചർച്ചാ കൗൺസിൽ യോഗത്തിലാണ് ബജറ്റ് രേഖകൾ ഉയർത്തികാട്ടി ഇടത് ജനകിയ മുന്നണി അംഗങ്ങളും ബി.ജെ.പി അംഗങ്ങളും പ്രതിഷേധവുമായി ചെയറിൻെറ മുന്നിലേക്ക് പാഞ്ഞടുത്തത്.
െപ്രാജക്ട് വർക്കുകൾ രേഖയിൽ കൃത്യമായി തിട്ടപെടുത്തിയില്ലന്നും, 2019 ലെ ബജറ്റിൻെറ തനി കോപ്പി പകർപ് മാത്രമാണിതെന്നും, നിയമപരവും സാങ്കേതികപരവുമായ സംശയങ്ങൾക് മറുപടി പറയേണ്ട സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യാഗസ്ഥനെ ബജറ്റ് ചർച്ച യോഗത്തിൽ നിന്ന് മാറ്റിനിറുത്തിയെന്നും ആരോപിച്ചാണ് ഇടതു കക്ഷി ലീഡർ ടി. കാർത്തികേയൻ, പ്രതിഷേധമുയർത്തിയത്. ഇത് ചർച്ചാ യോഗമാണന്നും അംഗങ്ങളുടെ ആരോഗ്യകരമായ പരാതികൾ ഉൾകൊള്ളാമെന്നും ഇപ്പോൾ പരാതികൾ ഉന്നയിക്കുന്നവരടക്കമുള്ള ധനകാര്യ സമിതി തയാറാക്കിയ നിർദേശങ്ങളാണിതെന്നും ചെയർമാൻ എ. ഉസ്മാൻ മറുപടി പറഞെങ്കിലും ഇടത് അംഗങ്ങൾ തൃപതരായില്ല. അവർ ഇരിപ്പിടം വിട്ട് കെ.സി. നാസർ, ഷമേജ് എന്നിവരുടെ നേതൃത്വത്തിൽ ഇടത് അംഗങ്ങളും ബി.ജെ.പി കക്ഷി നേതാവ് ജയദേവനും ചെയറിന് മുന്നിൽ ശക്തമായ പ്രതിഷേധമുയർത്തി.
ഇതിനിടെ ഇടത് കക്ഷി ലീഡർ ടി. കാർത്തികേയൻ വൈകിയെത്തിയ സെക്രട്ടറി ഇൻ ചാർജിനോട് സംശയങ്ങൾക്ക് മേൽ വിശദാംശങ്ങൾ ചോദിക്കുന്നതിനിടയിൽ സ്ഥിര സമിതി അദ്ധ്യക്ഷ സീനത്ത് ആലിബാപ്പുവിൻെറ പ്രസംഗം തുടർച്ചയായി മൂന്നു തവണ തടസപ്പെട്ടതോടെ യു.ഡി.എഫ് അംഗങ്ങൾ ബഹളം ശക്തമാകുകയും ഇടത് അംഗം സമീർ മമ്മിക്കകത്ത് പ്രകോപിതനായി കൈ ഉയർത്തുകയും ചെയ്തു. ഇത്തരം ശൈലി ശരിയല്ലന്ന് ഇടത് ലീഡർ കാർത്തികേയൻ തന്നെ പറഞതോടെ രംഗം ശാന്തമാവുകയും സെക്രട്ടറി ഇൻ ചാർജിൻെറ വിശദീകരണത്തോടെ തടസപ്പെട്ട യോഗ നടപടികൾ പുനരാംഭിക്കുകയും ചെയ്തു.
എന്നാൽ കഴിവും പരിചയവുമുള്ള അംഗങ്ങൾ സഭയിൽ ഉണ്ടായിരിക്കെ കിലയിൽ നിന്ന് ലഭ്യമായ മാർഗ നിർദേശങ്ങളൊന്നും പാലിക്കാതെ ബജറ്റ് തയാറാക്കാൻ ഈവൻറ് മേനേജ്മെൻറിനെ സമീപിച്ചതാണ് ബജറ്റിനെ താളം മറിക്കാനും ഭരണ സമിതിയെ നാണം കെടുത്താനും കാരണമാക്കിയതെന്ന് ഇടത് ജനകീയ മുന്നണി ലീഡർ ടി കാർത്തികേയൻ 'മാധ്യമ'ത്തോട് പറഞ്ഞു.
എന്നാൽ വികസനം മുൻനിർത്തി അംഗങ്ങൾ പറയുന്ന എല്ലാ നിർദേശങ്ങളും കക്ഷി ഭേദമന്യെ പരിഗണിക്കാൻ തയാറായ ഭരണസമിതിക്കുനേരെ എന്തിനാണ് കയ്യാങ്കളിക്ക് മുതിർന്നതെന്ന് ബന്ധപ്പെട്ടവർ മറുപടി പറയണമെന്നും ജനപ്രതിനിധി സഭയിൽ പാലിക്കേണ്ട സാമാന്യ മര്യാദ എന്താണെന്ന് അംഗങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കണമെന്നും മുൻസിപ്പൽ ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.