Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightഭാര്യയെ അടിച്ചു കൊന്ന...

ഭാര്യയെ അടിച്ചു കൊന്ന പ്രതിക് ജിവപര്യന്തം കഠിന തടവ്

text_fields
bookmark_border
ഭാര്യയെ അടിച്ചു കൊന്ന പ്രതിക് ജിവപര്യന്തം കഠിന തടവ്
cancel

പരപ്പനങ്ങാടി: ഭാര്യയെ അടിച്ചു കൊന്ന കേസിൽ ഭർത്താവിന്​ ജീവപര്യന്തം തടവ്​ ശിക്ഷ. പരപ്പനങ്ങാടി നമ്പുളം സ്വദേശിനിയായ ഷൈനി (34) യെയാണ് ഭർത്താവ് ഷാജി മൃഗീയമായി കൊലപ്പെടുത്തിയത്​. പ്രതിക്ക്​ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി പി.പി സുരേഷ് ബാബു ജീവപര്യന്തം കഠിന തടവും​ 75000 രൂപ പിഴയും വിധിച്ചു.

വയോധികയായ ഭാര്യാ മാതാവ് കമലത്തെ മര്‍ദിച്ചതിന്​ ഇയാള്‍ക്ക് നാലുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 2013 ഫെബ്രുവരി അര്‍ധരാത്രിയിലാണ്​ സംഭവം നടന്നത്​. പരപ്പനങ്ങാടി പ്രയാഗ് റോഡിനടുത്തുള്ള ഷൈനിയെ അവരുടെ വീട്ടില്‍ വെച്ച്​ മേശയുടെ കാലുപയോഗിച്ച് ഭര്‍ത്താവായ ഷാജി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഷൈനിയുടെ അമ്മയേയും കുഞ്ഞിനെയും സംരക്ഷിത കേന്ദ്രത്തിലെക്ക് മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parappanangadilife imprisonment
News Summary - Defendant sentenced to life imprisonment for beating wife to death
Next Story