ഡോ. എം. ഗംഗാധരൻ ഇനി ചരിത്രസ്മരണ
text_fieldsപരപ്പനങ്ങാടി: ചരിത്രപണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. എം. ഗംഗാധരൻ ഇനി ചരിത്രത്തിന്റെ ഭാഗം. അന്ത്യാഭിവാദ്യമേകാൻ നൂറുകണക്കിന് പേരാണ് പരപ്പനങ്ങാടി അഞ്ചപ്പുരയിലേക്കൊഴുകിയെത്തിയത്. ബുധനാഴ്ച രാവിലെ 10.30ന് അഞ്ചപ്പുര 'കൈലാസ'ത്തിലെ തെക്കെ മുറ്റത്തെ ചിതക്ക് മകൻ നാരായണൻ തീ കൊളുത്തി.
ഡോ. ഹുസൈൻ രണ്ടത്താണി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, മുൻമന്ത്രി പി.കെ. അബ്ദുറബ്ബ്, സി.പി.എം നേതാക്കളായ വി.പി. സോമസുന്ദരൻ, ടി. കാർത്തികേയൻ, ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ജില്ല നേതാക്കളായ സമദ് തയ്യിൽ, സി.പി. അബ്ദുൽ വഹാബ്, സെയ്തുമുഹമ്മദ് തേനത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ഹംസക്കോയ, കെ.പി. ഷാജഹാൻ, ബി.ജെ.പി നേതാക്കളായ ജനചന്ദ്രൻ, ജഗന്നിവാസൻ, ഭക്തവത്സലൻ, പി.ഡി.പി മണ്ഡലം പ്രസിഡന്റ് സക്കീർ പരപ്പനങ്ങാടി, വെൽഫെയർ പാർട്ടി നേതാക്കളായ പാലാഴി മുഹമ്മദ് കോയ, സി.ആർ. പരപ്പനങ്ങാടി, സി.പി.ഐ നേതാക്കളായ പ്രഫ. ഇ.പി. മുഹമ്മദലി, അജിത് കൊളാടി, ഗിരീഷ് തോട്ടത്തിൽ, നഹാസ് ചാരിറ്റി നേതാക്കളായ ഡോ. മുനീർ നഹ, സലിം നഹ, ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ചെയർമാൻ സെയ്തലവി കടവത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ എം.വി. മുഹമ്മദലി, എ.വി. വിനോദ് കുമാർ, വ്യാപാരി വ്യവസായി സമിതി നേതാക്കളായ അശ്റഫ് ശിഫ, എം.എച്ച്. കോയ ഹാജി, എം.എസ്.എസ് സംസ്ഥാന ഉപാധ്യക്ഷൻ നിയാസ് പുളിക്കലകത്ത്, ജില്ല സെക്രട്ടറി സി. ഇബ്രാഹീം ഹാജി, രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ വർക്കിങ് പ്രസിഡന്റ് എ. ജയപ്രകാശ്, കെ.എൻ.എം നേതാവ് മാനു ഹാജി, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ ഇ.കെ. ബഷീർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.