കൃഷിയിൽ വ്യവസായത്തിെൻറ വേരുകൾ തേടി പ്രവാസി കൂട്ടായ്മ
text_fieldsപരപ്പനങ്ങാടി: സംസ്ഥാന സർക്കാറിന്റെ 'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതിയുടെ ചുവടുറപ്പിച്ച് നബാഡിന്റെ സഹകരണത്തോടെ പരപ്പനങ്ങാടിയിൽ ഫാർമേഴ്സ് പ്രൊഡ്യൂസിങ് കമ്പനിക്ക് നിലമൊരുങ്ങി. പരപ്പനങ്ങാടിയിലെ ഒമ്പതംഗ മുൻ പ്രവാസികളുടെ പങ്കാളിത്തത്തിൽ നൂറുമേനി വിളയുന്ന സംഘടിത കൃഷി ഭൂമിയിൽനിന്നാണ് വ്യവസായത്തിന് വിത്ത് പാകാനിറങ്ങിയത്.
ജൈവ കർഷക പ്രതിഭയും സംസ്ഥാന കർഷക മിത്ര അവാർഡ് ജേതാവുമായ പരപ്പനങ്ങാടി ഹെർബൻ ഗാർഡനിലെ അബ്ദുറസാഖ് മുല്ലപ്പാട്ടാണ് ഈ നീക്കത്തിന് തുടക്കമിട്ടത്.പി.വി. നാസിർ കേയി, സുബൈർ കേയി സഹോദരങ്ങളുടെ ചെറമംഗലം അംബേദ്കർ നഗരിയിലെ നാലേക്കർ ഭൂമിയിലാണ് സംഘടിത കൃഷിക്ക് നിലമൊരുങ്ങിയത്. കിസാൻ സഭ നേതാവ് സി.പി. സക്കരിയ്യ, കെ. അബ്ദുല്ല നഹ, മണ്ടായപ്പുറത്ത് ഉമ്മർ മൂപ്പൻ, അലി മൂപ്പൻ, മുഹമ്മദ് കുട്ടി നഹ, അലി നഹ എന്നിവരാണ് സംഘടിത കൃഷിക്കളത്തിൽ നാട്ടുകാർക്കും തൊഴിലാളികൾക്കും മാതൃക പകർന്ന് വിയർപ്പൊഴുക്കുന്നത്. വാഴ, മുളക്, വഴുതന, ചേന തുടങ്ങിയ കൃഷികളാണ് സംഘടിത കൃഷിക്കളത്തിൽ തഴച്ചുവളരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.