അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് ഷീറ്റിനടിയിൽ; കാരുണ്യം തേടി കുടുംബം
text_fieldsസുലോചനയും കുടുംബവും അന്തിയുറങ്ങുന്ന പ്ലാസ്റ്റിക് ഷെഡ്
പരപ്പനങ്ങാടി: പ്ലാസ്റ്റിക് ഷീറ്റ് വരിഞ്ഞു കെട്ടി വർഷങ്ങളായി അന്തിയുറങ്ങുന്ന കുടുംബം അതും നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ട ഗതികേടിൽ.
പരപ്പനങ്ങാടി നഗരസഭയിൽ നെടുവ വില്ലേജിലെ ഹരിപുരംപത്രാട് എ.വി. സുലോചനയും നിത്യരോഗിയായ ഭർത്താവ് സുനിലും പറക്കമുറ്റാത്ത രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് സുമനസുകളിലേക്ക് ഉറ്റുനോക്കുന്നത്.
വർഷങ്ങളായി താമസിച്ചിരുന്ന പ്ലാസ്റ്റിക് കുടിൽ ബന്ധുവിെൻറ അഞ്ചു സെൻറ് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുവരെ ബന്ധുവിെൻറ സഹായത്താൽ കഴിഞ്ഞെങ്കിലും അനിവാര്യ കാരണത്താൽ സ്ഥലമുടമ ഭൂമി വിൽക്കാൻ നിർബന്ധിതനായിരിക്കുകയാണ്.
സെൻറിന് ചുരുങ്ങിയത് ഒന്നര ലക്ഷമെങ്കിലും വിലയുള്ള ഭൂമി സുലോചനയുടെയും കുടുംബത്തിെൻറയും ദുരവസ്ഥ കണ്ട് സെൻറിന് അമ്പതിനായിരത്തിന് നൽകാമെന്ന് ധാരണയായിട്ടുണ്ട്. സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.