കനത്ത മഴ: വ്യാപക നാശം
text_fieldsപരപ്പനങ്ങാടി : മണിക്കൂറുകൾ നീണ്ടു നിന്ന മഴ പരപ്പനങ്ങാടിയുടെ താഴ്ന്ന പ്രദേശങ്ങളെ പാടെ വെള്ളത്തിലാഴ്ത്തി. പലയിടത്തും റോഡുകൾ തോടുകളായി ഒഴുകി. റോപുഴ കരകവിയാതിരുന്നതും കടൽ കരയിലേക്ക് ഇരച്ചുകയറാതിരുന്നതും ചൊവ്വാഴ്ച്ച ഉച്ച സമയത്ത് ഒരു മണിക്കൂറിലധികം മഴ മാറിനിന്ന് വെളിച്ചവും ചൂടും പകർന് ഉച്ചവെയ്ലെത്തിയതും വലിയ ആശ്വാസമായി.
പരപ്പനങ്ങാടി വില്ലേജിലെ പടിഞ്ഞാറൻ മേഖലയിലും നെടുവ വില്ലേജിലെ കൃഷിയിടങ്ങളിലുമാണ് വെള്ളമുയർന്നത്. കോഴിക്കോട് പരപ്പനങ്ങാടി പാതയിലെ കൊടപ്പാളി ഭാഗത്ത് പ്രധാന റോഡിൽ വെള്ളം കയറി. പുത്തരിക്കൽ സ്റ്റേഡിയം റോഡും , തീരദേശത്തെ പള്ളി പുറം റോഡും പൂർണമായും വെള്ളത്തിനടിയിലായി ഗതാഗതം തടസപ്പെട്ടു. ചെറമംഗലം കുരിക്കൾ റോഡ്, അറ്റത്തങ്ങാടി റോഡ്, പട്ടയം റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. നെടുവ വില്ലേജിൽ വ്യാപകമായ കൃഷി നാശമുണ്ടായി. രണ്ടു ദിവസമായി നിറുത്താതെ പെയ്ത കനത്ത മഴയിൽ നെടുവ വില്ലേജിൻ്റെ വിവിധ ഭാഗങ്ങളിൽ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി വ്യാപക കൃഷിനാശമുണ്ടായി.. താഴ്ന്ന ഭാഗങ്ങളിലെ വീടുകൾക്ക് ചുറ്റുഭാഗവും വെള്ളക്കെട്ട് കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. മുങ്ങാത്തം തറയിൽ സുബ്രഹ്മണ്യൻ, ആലുങ്ങൽ വേലായുധൻ, ചെറു പറമ്പത്ത് കൃഷ്ണൻ, ചക്ക് ങ്ങൽ തെയ്യട്ടി, കവുങ്ങും തോട്ടത്തിൽ മുഹമ്മദ് കുട്ടി എന്നീ നിരവധി കർഷകരുടെ ചെറുതും വലുതുമായ വാഴ-പച്ചക്കറി കൃഷിയിലാണ് വെള്ളം കയറി നശിച്ചത്..
കഴിഞ്ഞ വേനൽ മഴയിലുണ്ടായ കൃഷി നാശത്തിൽ ധനസഹായം ലഭിക്കാത്ത നിരവധി കർഷകർ ഇപ്പോഴും പ്രദേശത്തുണ്ട്. മഴവെള്ള മൊഴുകിപ്പോകുന്ന തണ്ടാണിപ്പുഴ മുതൽ കൽപ്പുഴ വരെയുള്ള തോട് തകർന്നും കൈവഴികളടഞ്ഞും കിടക്കുന്നത് നവീകരണം നടത്തണമെന്ന കർഷകരുടെ ആവശ്യത്തോട് അധികൃതർ കണ്ണടക്കുകയാണ്. വെള്ള പൊക്ക സമയത്ത് കാണിക്കുന്ന കണ്ണീർ പരിഗണന പിന്നെ കാണാറില്ലന്ന് പൊതുപ്രവർത്തകൻ ഷാജി മുങ്ങാത്തം തറ പറഞ്ഞു. .വെള്ളം ഒഴുകി പോയിരുന്ന സ്ഥലങ്ങളിലെല്ലാം മണ്ണിട്ട് നികത്തിയതും മതിൽ കെട്ടുകളും കാരണം ഒരു മഴ പെയ്യുമ്പോൾ തന്നെ പ്രദേശവാസികൾ പോകാനിടമില്ലാതെ വെള്ള കെട്ടുകൾക്ക് മുന്നിൽ കടുത്ത ദുരിതം പേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.