മഴ: വീട്ടുകാർ ഉറങ്ങവെ മേൽക്കൂര തകർന്നുവീണു
text_fieldsപരപ്പനങ്ങാടി: ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു. ഉറങ്ങിക്കൊണ്ടിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുവ കോവിലകം പറമ്പിലെ വലിയവളപ്പിൽ സുനിതയുടെ വീടിന്റെ മേൽക്കൂരയാണ് പാടെ തകർന്നു വീണത്.
വെള്ളിയാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. സുനിതയും മക്കളായ വിജിത്, വിജീഷ് എന്നിവരും ഉറക്കത്തിലായിരിക്കെയാണ് മേൽക്കൂര ഇളകിയാടിയത്.
വീടിനു ഇളക്കം തട്ടുന്നതുപോലെ തോന്നിയപ്പോൾ മകൻ ഞെട്ടി ഉണരുകയായിരുന്നു. അടുക്കളഭാഗത്തെ മേൽക്കൂര തകർന്നുവീഴുന്നത് കണ്ടയുടൻ മറ്റുള്ളവരെ വിളിച്ചുണർത്തി പുറത്തേക്കോടിയതിനാൽ ദുരന്തമൊഴിവായി. വീട് തകർന്ന നിരാലംബ കുടുംബം കയറി കിടക്കാൻ ഇടമില്ലാതെ പെരുവഴിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.