അബ്റാർ ജനകീയ നോമ്പുതുറക്ക് മതസൗഹാർദത്തിന്റെ മധുരം
text_fieldsബാലൻ മാസ്റ്റർ
പരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണിലെ അബ്റാർ മസ്ജിദ് കേന്ദ്രീകരിച്ച് നടക്കുന്ന ജനകീയ ഇഫ്താറിന്റെ പ്രഥമ ദിനത്തിന് ഇത്തവണയും മതസൗഹാർദത്തിന്റെ മധുരം. കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ പി.കെ. ബാലൻ മാസ്റ്ററാണ് വർഷങ്ങളായി അബ്റാർ മസ്ജിദിലെ ഒന്നാം നോമ്പുതുറക്ക് വിശേഷ വിഭവങ്ങൾ സമ്മാനിക്കുന്നത്. വിശ്വാസികളുടെ ആദ്യ നോമ്പു തുറ താൻ നൽകുന്ന വിഭവങ്ങൾ കൊണ്ടാകണമെന്ന നിർബന്ധം ഈ വർഷവും മാസ്റ്റർ തങ്ങളെ അറിയിക്കുകയായിരുന്നെന്ന് അബ്റാർ ഇഫ്ത്താർ സെൽ ഭാരവാഹികളായ കെ.എം. മുജീബ്, സി.ആർ. പരപ്പനങ്ങാടി എന്നിവർ പറഞ്ഞു.
30വർഷത്തിനിടയിൽ കോവിഡ് കാലത്തൊഴിച്ച് മുടങ്ങാതെ തുടരുന്ന അബ്റാർ ജനകീയ ഇഫ്താർ യാത്രക്കാരുൾപ്പെടെ പരപ്പനങ്ങാടി ടൗണിലെത്തുന്ന നൂറുകണക്കിനാളുകൾക്ക് പ്രയോജനകരമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.