ഓണാഘോഷം; ലഹരിയെ ചെറുക്കാൻ വ്യാപക പരിശോധന
text_fieldsപരപ്പനങ്ങാടി: റെയിൽവേയുടെ അധികാരപരിധിക്കകത്ത് എക്സൈസ് പൊലീസ് സംവിധാനങ്ങൾ പരിശോധനക്ക് എത്തുകയില്ലെന്ന മറവിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്യാനുള്ള നീക്കം തടയാൻ സംയുക്ത പരിശോധന തുടങ്ങി. പാർസൽ സർവിസ് കേന്ദ്രങ്ങൾ ദുരുപയോഗം ചെയ്തും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങൾ വിതരണം ചെയ്യാനുമുള്ള നീക്കം തടയാൻ എക്സൈസ് രംഗത്ത്.
ഓണാഘോഷത്തോടനുബന്ധിച്ച് അന്യദേശങ്ങളിൽനിന്ന് പാർസൽ രൂപത്തിലുള്ള മയക്കുമരുന്നിന്റെ വിതരണം തടയാനാണ് പരിശോധന കർശനനമാക്കി തിരൂരങ്ങാടി എക്സൈസ് സംഘം രംഗത്തിറങ്ങിയത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ മലപ്പുറം ഡോഗ് സ്ക്വാഡ്, എക്സൈസ് റേഞ്ച് പരപ്പനങ്ങാടിയുമായി ചേർന്ന് പരപ്പനങ്ങാടി, ചെമ്മാട്, തിരൂരങ്ങാടി എന്നിവിടങ്ങളിലെ പാർസൽ വിതരണകേന്ദ്രങ്ങളിൻ പൊലീസ് നായ് ‘ലൈക്ക’യുമായി പരിശോധന നടത്തി. പാർസൽ കേന്ദ്രങ്ങൾ കൂടാതെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫിന്റെ സഹായത്തോടെ യാത്രക്കാരുടെ ലഗേജ് പരിശോധനയും നടത്തി.
ട്രെയിൻ യാത്രകൾക്കിടെ നിർത്തുന്ന സ്റ്റോപ്പിൽ ബോഗികളിൽ സംയുക്ത മിന്നൽ പരിശോധന നടത്താനും പരിപാടിയുണ്ട്. നേരത്തെ കടൽ മാർഗവും ട്രെയിൻ മാർഗവും ജില്ലയിലേക്ക് മയക്കുമരുന്ന് ഇറക്കുമതി ഉണ്ടെന്ന് രഹസ്യന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.