കെ. റെയിൽ: ഭൂവുടമകൾ ആശങ്കയിൽ
text_fieldsപരപ്പനങ്ങാടി: കെ റെയില്‍ പദ്ധതി സ്ഥല നിർണയ ആലോചന സജീവമായതോടെ പരപ്പനങ്ങാടി നഗരസഭയിലെ ഇരുനൂറോളം കുടുംബങ്ങള്‍ ആശങ്കയുമായി രംഗത്ത്. തിരുവനന്തപുരം-കാസര്‍കോട് അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചതോടെയാണ് പരപ്പനങ്ങാടി ചെറമംഗലം റെയിലോരത്തുള്ളവർ വലിയ ആശങ്കയില്‍ കഴിയുന്നത്. ഇപ്പോള്‍ റെയിൽ കടന്ന് പോകുന്ന സ്ഥലത്ത് നിന്നും 30 മീറ്റര്‍ ഏറ്റെടുക്കുമെന്ന അനൗദോഗികവും സ്ഥിരീകരണം ലഭിക്കാത്തതുമായ വിവരം പുറത്തുവന്നതോടെ പ്രതിഷേധ കൂട്ടായ്മ രൂപം കൊള്ളുകയായിരുന്നു. ഇവിടത്തെ 174 വീടുകളെ നേരിട്ട് ബാധിക്കുമെന്നാണ് ഇരകൾ പറയുന്നത്.
പരപ്പനങ്ങാടി ടൗണിലെ നിരവധി കെട്ടിടങ്ങൾ ആരാധനാലയങ്ങൾ, വായനാ കേന്ദ്രങ്ങൾ എന്നിവയേയും ബാധിക്കും. ടൗണുകളും ഇല്ലാതാകുകയും ചെയ്യും. കൃത്യമായ നഷ്ടപരിഹാരം നേരത്തെ ലഭിച്ചാല്‍ സ്ഥലവും വീടും വിട്ടു നല്‍കുന്നതിന് ഇവര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ കൃത്യമായി അക്കൗണ്ടില്‍ പണമെത്താതെ ഒരു തരി ഭൂമിയും വിട്ടു നല്‍കാന്‍ ഒരുക്കമല്ലന്നാണ് ഇരകൾ പറയുന്നത്.
സ്ഥലത്തെ താങ്ങുവില കണക്കാക്കി നാലിരട്ടി നല്‍കുമെന്ന് കെ റെയില്‍ സി.ഇ.ഒ പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ വലിയ ആശങ്കയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ യോഗം ചേര്‍ന്നിരുന്നു. എല്ലാവര്‍ക്കും മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും മറ്റും സമതി രൂപീകരിക്കാനും അടുത്ത ദിവസം തന്നെ വിപുലമായ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.