എഴുപതിെൻറ നിറവിലും മനുഷ്യാവകാശ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാതെ ഖാദർ ഹാജി
text_fieldsപരപ്പനങ്ങാടി: പുറമ്പോക്കിലെറിയപ്പെട്ടവർക്ക് കിടപ്പാടമൊരുക്കാൻ ഖാദർ ഹാജി എഴുപതിെൻറ നിറവിലും മനുഷ്യാവകാശ പോരാട്ടത്തിലാണ്. പിറന്ന നാട്ടിലെ ഒരു പിടി മണ്ണിൽ സ്വന്തം പേരെഴുതി വെക്കാൻ കഴിയാതെ പുറേമ്പാക്കിലേറിയപ്പെട്ടവരെ നിരന്തരം ബോധവത്കരിച്ച് അവകാശ സ്വാതന്ത്ര്യ ബോധത്തിെൻറ ആത്മവിശ്വാസം പകർന്നു.
കൊട്ടന്തലയിലെ വി. അബ്ദുൽ ഖാദർ ഹാജി ഭൂരഹിതർക്കായി തുടക്കമിട്ട മനുഷ്യാവകാശ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മിച്ചഭൂമിക്ക് വേണ്ടി അപേക്ഷ നൽകി റവന്യൂ ഓഫിസ് കേന്ദ്രങ്ങളിൽ കയറിയിറങ്ങി മടുത്ത ഇരകളെ സംഘടിതരാക്കി രാഷ്ട്രീയ പോരാട്ടവും നിയമ പോരാട്ടവും ഒന്നിച്ചു നിർവഹിച്ചാണ് ഖാദർ ഹാജി ഭൂരഹിതരുടെ മനസ്സിൽ ഇടം നേടിയത്. ഇവർക്കുവേണ്ടി ഹൈകോടതിയിലടക്കം വർഷങ്ങളോളം നിയമപോരാട്ടം നടത്തി. ഉേദ്യാഗസ്ഥരുടെ വാദങ്ങളെ ഒന്നൊന്നായി പൊളിച്ചു.
അവസാനം മിച്ചഭൂമിയായി നൽകാൻ ഭൂമിയില്ലെന്ന അധികൃതരുടെ വാദങ്ങളെ കോടതിക്ക് മുന്നിൽ തെളിവ് നിരത്തി ഖണ്ഡിച്ചു. ഇതോടെ ഉേദ്യാഗസ്ഥ ഉപചാപക സംഘം പ്രതിസന്ധിയിലായി. കോടതി നിർദേശം സമയബന്ധിതമായി നടപ്പാക്കാത്തവരും ഭൂരഹിതർക്ക് മിച്ചഭൂമി പതിച്ച് നൽകാനുള്ള നീക്കങ്ങൾക്കെതിരെ കണ്ണടക്കുകയും ചെയ്യുന്ന ഉേദ്യാഗസ്ഥർക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാൻ തയാറെടുക്കുകയാണ് ഇപ്പോൾ ഖാദർ ഹാജി. ഭൂരഹിതർക്കെന്ന പോലെ ട്രെയിൻ യാത്രികരുടെ സഞ്ചാര അവകാശങ്ങൾക്കും വേണ്ടി നിരന്തര പോരാട്ടത്തിലാണ് ട്രെയിൻ യാത്ര സംഘത്തിെൻറ സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ വി. അബ്ദുൽ ഖാദർ ഹാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.