സർക്കാറിന് കാര്യമായ സഹായം നൽകാൻ കഴിയാത്ത പരിമിതി കച്ചവടക്കാർ മനസിലാക്കണം -മന്ത്രി വി. അബ്ദുറഹിമാൻ
text_fieldsപരപ്പനങ്ങാടി: കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതമനുഭവിച്ച ജനവിഭാഗമായ വ്യാപാരികൾക്ക് കാര്യമായ സഹായം നൽകാൻ സർക്കാറിന് സാധിച്ചിട്ടില്ലെന്നും എന്നാൽ ജനങ്ങളെ പട്ടിണിക്കിടാതെയും സാധ്യമായ സഹായങ്ങൾ നൽകിയും സർക്കാറിന് മുന്നോട്ടു പോകാനായിട്ടുണ്ടെന്നും കായിക, വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ. പരപ്പനങ്ങാടി മർച്ചൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മറ്റിയുടെ മരണാനന്തര സുരക്ഷ നിധിയായ പത്തു ലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നികുതി വരുമാനമല്ലാതെ മറ്റൊന്നിനെയും ആശ്രിയിക്കാൻ മാർഗമില്ലാത്ത സർക്കാറിന് കാര്യമായ സഹായം നൽകാൻ കഴിയാത്ത പരിമിതി കച്ചവടക്കാർ മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കുഞാവു ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എം.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിലർ അഷ്റഫ് കുഞാവാസ് ഗോപാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
മരിട്ട വ്യാപാരിയുടെ കുടുംബത്തിനുള്ള ജില്ല കമ്മറ്റിയുടെ മറ്റൊരു സഹായ പദ്ധതിയിൽനിന്നും 30,000 രൂപയുടെ ചെക്ക് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ അമാറമ്പത്ത് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.