Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 7:54 AM IST Updated On
date_range 25 Aug 2020 7:54 AM ISTഓണമുണ്ണാൻ അടഞ്ഞ പള്ളിയുടെ കതക് തുറന്നു
text_fieldsbookmark_border
പരപ്പനങ്ങാടി: കോവിഡിന് മുന്നിൽ പ്രാർഥനയുടെ പതിവ് തെറ്റിയെങ്കിലും നിർധന കുടുംബങ്ങളെ ഓണമൂട്ടാനുള്ള സാഹോദര്യ ധർമത്തിന് അബ്റാർ ജുമാമസ്ജിദ് ഭംഗം വരുത്തിയില്ല.
പരപ്പനങ്ങാടി ടൗൺ അബ്റാർ മഹല്ലിന് കീഴിലുള്ള മതസൗഹൃദ കൂട്ടായ്മയിലെ നൂറോളം ദലിത് കുടുംബങ്ങൾക്കാണ് ഇത്തവണയും പള്ളിക്കകത്ത് ഓണക്കിറ്റുകൾ കൈമാറിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 'ആഘോഷത്തിലെ ഒരുമയും പെരുമയും' ചടങ്ങ് ഓൺലൈനിലും നടന്നു.
ജമാഅത്തെ ഇസ്ലാമി ഏരിയ അധ്യക്ഷൻ പി.കെ. അബൂബക്കർ, വെൽഫെയർ പാർട്ടി സെക്രട്ടറി സാനു ചെട്ടിപ്പടി, ഇ.കെ. മുഹമ്മദ് ബഷീർ, അബ്റാർ റിലീഫ് കമ്മിറ്റി അധ്യക്ഷൻ ഹംസ രായിങ്കാനകത്ത്, വുമൺ ജസ്റ്റിസ് ജില്ല സമിതി അംഗം റീന സാനു, കെ. അജിത തുടങ്ങിയവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story