മത സാഹോദര്യത്തിന്‍റെ തിരുവോണത്തിന് മസ്ജിദ് കമ്മിറ്റിയുടെ ഓണകിറ്റ്
text_fieldsപരപ്പനങ്ങാടി: ഓണാഘോഷം സന്തോഷകരമാക്കാൻ മഹല്ല് കമ്മിറ്റിയുടെ കിറ്റ് വിതരണം. പരപ്പനങ്ങാടി ടൗൺ മഹല്ല് മസ്ജിദ് കമ്മിറ്റിക് കീഴിലെ അബ്റാർ റിലീഫ് കമ്മിറ്റിയാണ് സാഹോദര്യത്തിന്‍റെ ഓണകാഴ്ചകൾ സമ്മാനിച്ചത്.
കോവിഡ് കാലത്ത് ജോലിയും കൂലിയും നഷ്ടപ്പെട്ട ഭൂരഹിതരും നിർധനരുമായ അറുപതോളം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലേക്കാണ് പള്ളി കമ്മിറ്റിയുടെ സുഭിക്ഷ ഓണം കടന്നുചെന്നത്. പച്ചക്കറികളും പല വ്യഞ്ജനങ്ങളും പായസ കൂട്ടുകളുമുൾപ്പെടെ പതിമൂന്നിനങ്ങളാണ് കിറ്റിലുണ്ടായിരുന്നത്.
ഓണകിറ്റ് വിതരണം മുൻസിപ്പൽ കൗൺസിലർ ഫാത്തിമ റഹീം, അബ്റാർ വെൽഫെയർ റിലീഫ് കമ്മിറ്റി അധ്യക്ഷൻ രായിങ്കാനകത്ത് ഹംസ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മുൻ ഏരിയ ഓർഗനൈസർ പി.കെ. അബൂബക്കർ ഹാജി മുഖ്യപ്രഭാഷണം നടത്തി. ആർ. ഹംസ അധ്യക്ഷത വഹിച്ചു.
പാലാഴി മുഹമ്മദ് കോയ, പി.പി. സെയ്തലവി, സുലോചന നെടുവ, പി. കാർത്യായനി തുടങ്ങിയവർ സംബന്ധിച്ചു. ജമാഅത്ത് പ്രാദേശിക അമീർ ഇ.കെ. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.