ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
text_fieldsപരപ്പനങ്ങാടി: പരപ്പനങ്ങാടിയിലും കോട്ടക്കലിലും ഭിന്നശേഷി വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ നാലാം പ്രതിയും അറസ്റ്റിൽ. പരപ്പനങ്ങാടി പുത്തൻ കടപ്പുറം തീരത്തെ എൻ. അബ്ദുൽ നാസറാണ് (48) പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്.
ദിവസങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് പരപ്പനങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തിലും പിന്നീട് കോട്ടക്കലിലും പീഡനത്തിനിരയായത്. കേസില്‍ നെടുവ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ നേരത്തെ പേരാമ്പ്ര പൊലീസ് പരപ്പനങ്ങാടിയിൽ അറസ്റ്റ് ചെയ്തിരുന്നു.
പരപ്പനങ്ങാടി എസ്എച്ച്.ഒ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ സൈബർ സെൽ സഹായത്തോടെയാണ് നാലാം പ്രതിയെ പിടികൂടിയത്. പൊലീസ് സംഘത്തിൽ സബ് ഇൻസ്പെക്ടർ അജീഷ് കെ. ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സനിൽ, സിവിൽ ഓഫിസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത്, മഹേഷ് എന്നിവരുമുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.