പരപ്പനങ്ങാടിയിൽ എല്ലാവർക്കും തൊഴിൽ പദ്ധതിക്ക് തുടക്കം
text_fieldsപരപ്പനങ്ങാടി: നഗരസഭയിൽ ദേശീയ നഗര ഉപജീവന മിഷെൻറ ഭാഗമായി നൈപുണ്യ പരിശീലനവും തൊഴിലും പദ്ധതിയുടെ ഉദ്ഘാടനവും നഗരസഭ ഉപാധ്യക്ഷ ഷഹർബാനു നിർവഹിച്ചു. എല്ലാവർക്കും പദ്ധതി വഴി തൊഴിൽ ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. മുസ്തഫ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ഷാഹുൽ ഹമീദ്, കൗൺസിലർമാരായ കാർത്തികേയൻ, ജയദേവൻ, സി.ഡി.എസ് ചെയർപേഴ്സൻ രഹിയാനത്ത് എന്നിവർ സംസാരിച്ചു.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ, ബേബി റാഷിയ, ഉഷ എന്നിവർ നേതൃത്വം നൽകി. നിലവിൽ 20ഓളം കോഴ്സുകളിലേക്ക് അപേക്ഷകൾ സ്വീകരിച്ചു. 60 പേരെ വിവിധ കോഴ്സുകളിലേക്ക് തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.