പരപ്പനങ്ങാടി ഹാര്‍ബര്‍ വേഗത്തില്‍ യാഥാര്‍ഥ്യമാക്കും –മന്ത്രി സജി ചെറിയാൻ
text_fieldsപൊന്നാനി/പരപ്പനങ്ങാടി/വള്ളിക്കുന്ന്: മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി ഹാര്‍ബര്‍ ഉടൻ യാഥാർഥ്യമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തി വിലയിരുത്തിയ അദ്ദേഹം നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. തീരദേശത്തെ പ്രവൃത്തി വിലയിരുത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. പുലിമുട്ടിെൻറ ഉയരം കൂട്ടാനും കടലാക്രമണ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കാനും തകര്‍ന്ന മേഖലകളില്‍ പുനര്‍നിര്‍മിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിവേദനങ്ങളും സ്വീകരിച്ചു.
കെ.പി.എ. മജീദ് എം.എല്‍.എ, ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്, പരപ്പനങ്ങാടി നഗരസഭ ചെയര്മാന് എ. ഉസ്മാന്, വൈസ് ചെയര്പേഴ്സൻ കെ. ഷഹര്‍ബാനു, സ്ഥിരം സമിതി ചെയര്മാന്മാരായ പി.വി. മുസ്തഫ, പി.പി. ഷാഹുല്‍ ഹമീദ്, സി. നിസാര്‍ അഹമ്മദ്, സി. സീനത്ത് ആലിബാപ്പു, കൗണ്‍സിലര്‍മാരായ കെ. കാര്ത്തികേയന്, മെറീന ടീച്ചര്‍, ഗിരീഷ് ചാലേരി, തലക്കകത്ത് റസാഖ്, ടി.ആര്. റസാഖ്, ജുബൈരിയ്യ, ഫൗസിയ, ഉമ്മുകുത്സു, ഹാജിയാരകത്ത് കോയ, ഷാഹിദ, മുന്‍ എം.എല്‍.എ പി.കെ. അബ്ദുറബ്ബ്, തീരദേശവികസന കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ ഷെയ്ക്ക് പരീത് എന്നിവർ ഒപ്പമുണ്ടായിരുന്നു.
പൊന്നാനി ഫിഷിങ് ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ 50 കോടിയുടെ പദ്ധതി തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. പൊന്നാനിയിൽ നടന്ന ഉദ്യോഗസ്ഥതല യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ഘട്ടങ്ങളിലായാണ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.
ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് അഞ്ചുകോടി അനുവദിച്ചു. ഹാർബറിനോട് ചേർന്ന പുഴയിലേയും അഴിമുഖത്തേയും മണൽ നീക്കം ചെയ്യൽ, ജെട്ടി നിർമാണം, ലോഡിങ് ഏരിയ, മത്സ്യതൊഴിലാളികൾക്കുള്ള വിശ്രമകേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. ഡി.പി.ആർ ഉടൻ തയാറാക്കി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പി. നന്ദകുമാർ എം.എൽ.എ, ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ, തീരദേശ വികസന കോർപറേഷൻ എം.ഡി ഷെയ്ഖ് പരീത്, ഹാർബർ എൻജിനീയറിങ് ചീഫ് എൻജിനീയർ ജോമോൻ കെ. ജോർജ്, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത് എന്നിവർ സംബന്ധിച്ചു.
വള്ളിക്കുന്ന് പഞ്ചായത്തിലെ തീരദേശ പ്രദേശങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രി സജി ചെറിയാൻ സന്ദർശനം നടത്തി. കടലുണ്ടിക്കടവ് അഴിമുഖ പ്രദേശം, ആനങ്ങാടി, മുദിയം, പരപ്പാൽ എന്നിവിടങ്ങളാണ് സന്ദർശിച്ചത്. കടലുണ്ടിക്കടവ് പാലത്തിനടിയിലെ അഴിമുഖത്തെ ചളിയും മണലും മാറ്റുന്നതിലെ സാങ്കേതികത്വം മൂലം പുഴയുടെ ഒഴുക്ക് നിലച്ച മട്ടാണ്. ഇതിന് പരിഹാരം വേണമെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടു.
വിഷയത്തിൽ സത്വര നടപടി വേണമെന്ന് മന്ത്രി കലക്ടർക്ക് നിർദേശം നൽകി. ആനങ്ങാടി ബീച്ചിലെ കടൽ ഭിത്തിയില്ലാത്ത പ്രദേശങ്ങളും ആനങ്ങാടി - കടലുണ്ടി നഗരം ഫിഷർമെൻ കോളനിയും ആനങ്ങാടി ഫിഷ് ലാൻഡിങ് സെൻററും മുദയം ബീച്ച്, അരിയല്ലൂർ പരപ്പാൽ ബീച്ച് എന്നിവിടങ്ങളും മന്ത്രി സന്ദർശിച്ചു. ജില്ല പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൻ സെറീന ഹസീബ്, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷൈലജ, വൈസ് പ്രസിഡൻറ് മനോജ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.