പരപ്പനങ്ങാടി വില്ലേജ് ഓഫിസ് ചരിത്രമാകുന്നു; പൊളിക്കുന്നത് ബസ് സ്റ്റാൻഡ് പണിയാൻ
text_fieldsParappanangadi Village Officeപരപ്പനങ്ങാടി: സൗകര്യപ്രദമായ ബസ് സ്റ്റാൻഡ് പണിയാൻ പരപ്പനങ്ങാടി വില്ലേജ് ഓഫിസ് പൊളിച്ചു മാറ്റാൻ അനുമതി ലഭിച്ചതായി കെ.പി.എ. മജീദ് എം.എൽ.എ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭ ഓഫിസിന്റെ പിറകുവശത്തെ മത്സ്യമാർക്കറ്റായി ഉപയോഗിച്ചു വന്നിരുന്ന സ്ഥലത്ത് ബസ് സ്റ്റാൻഡ് നിർമാണത്തിന് തടസ്സം സമീപത്തെ വില്ലേജ് ഓഫിസ് കെട്ടിടമായിരുന്നു.
ഈ ആവശ്യം നേടിയെടുക്കാൻ പരപ്പനങ്ങാടിയിലെ രാഷ്ട്രീയ പാർട്ടികൾ ഭരണ പ്രതിപക്ഷ ഭിന്നതകൾ മറന്ന് നഗര സഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിയെ കണ്ട് നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്. 2022ൽ കെ.പി.എ. മജീദ് റവന്യൂ മന്ത്രിക്ക് നൽകിയ പ്രൊപ്പോസൽ പ്രകാരമാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്.
മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പുതിയ വില്ലേജ് ഓഫിസ് നിർമിക്കുക. പുതിയ വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നത് വരെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ നോർത്ത് ബ്ലോക്കിൽ വാടക ഇല്ലാതെ പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുമെന്ന് മുൻസിപ്പൽ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.