സിൽവർ ലൈൻ: പോരാട്ടം തുടരുമെന്ന് സമരസമിതി രണ്ടാംഘട്ട സമരത്തിന് ചെട്ടിപ്പടിയിൽ തുടക്കം
text_fieldsപരപ്പനങ്ങാടി: സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുന്നതുവരെ സമരം തുടരുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ. ചെട്ടിപ്പടിയിൽ രണ്ടാം ഘട്ട സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസമിതി ജില്ല ചെയർമാൻ അഡ്വ. അബൂബക്കർ ചെങ്ങാട് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എ. ഉസ്മാൻ, സമരസമിതി സംസ്ഥാന വനിത കൺവീനർ മാരിയ അബു, ജില്ല ജനറൽ കൺവീനർ പി.കെ. പ്രഭാഷ്, ഷാജഹാൻ (കോൺഗ്രസ്), തുളസിദാസ് (ബി.ജെ.പി), സാനു ചെട്ടിപ്പടി (വെൽഫയർ പാർട്ടി), മുനിസിപ്പൽ കൗൺസിലർ ജയദേവൻ, സമരസമിതി നേതാക്കളായ ബഷീർ ചെട്ടിപ്പടി, ബാബുരാജ്, അബ്ദുള്ള, മുനീർ, ആരിഫ പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.