ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ അവസ്ഥ ഭയാനകം: ഇ.ടി. മുഹമ്മദ് ബഷീർ എം. പി.
text_fields
പരപ്പനങ്ങാടി: ഉത്തരേന്ത്യൻ ഗ്രാമങളിൽ പട്ടിണിയും പരിവട്ടവും അലട്ടുകയാണന്നും സാധാരണക്കാർ തങ്ങളുടെ ഇടങ്ങളിൽ നിന്ന് വേരോടെ കുടി ഒഴിപ്പിക്കൽ ഭീഷണിയിലാണന്നും ഇ.ടി. മുഹമ്മദ് ബഷീർ എം. പി. തണൽ കൽപകഞ്ചേരിയുടെ നേതൃത്വത്തിൽ ദുബൈ ഭരണാധികാരിയുടെ ഭക്ഷ്യ കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിലെ കുടി ഒഴിപ്പിക്കലിൻെറ പിറകിലെ താൽപ്പര്യം മറ്റൊന്നാണന്നും ഇ.ടി. കൂട്ടി ചേർത്തു പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. എ. മജീദ് എം. എൽ.എ. ആദ്യ കിറ്റ് ദാനം നിർവഹിച്ചു. എം. എം. അക്ബർ മുഖ്യപ്രഭാഷണം നടത്തി.
പരപ്പനങ്ങാടി അങ്ങാടി വലിയ ഖാദി മുഹമ്മദ് കോയ തങ്ങൾ, അബ്റാർ മസ്ജിദ് രക്ഷാധികാരി പി. കെ. അബൂബക്കർ ഹാജി, എന്നിവർ സംസാരിച്ചു. അബ്ദുൽ സലാം മോങ്ങം പദ്ധതി വിശദീകരണം നടത്തി.
പരപ്പനങ്ങാടിയിൽ തണൽ കൽപ്പകഞ്ചേരിയുടെ നേതൃത്വതിൽ നൽകിയ ഭക്ഷ്യ കിറ്റ് വിതരണ ചടങ്ങ് ഇ.ടി.മുഹമ്മദ് ബഷീർ എം. പി ഉദ്ഘാടനം ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.