മലബാർ കലാപമെന്ന പ്രയോഗം ബ്രിട്ടീഷ് ദാസ്യത്തിെൻറ ബാക്കി പത്രം –പ്രഫ. ഇ.പി. മുഹമ്മദലി
text_fieldsപരപ്പനങ്ങാടി: നൂറ്റാണ്ട് തികഞ്ഞ സ്വാതന്ത്ര്യ സമര പോരാട്ടത്തെ കലാപമായി ഇന്നും വായിക്കപ്പെടുന്നത് ബ്രിട്ടെൻറ കുത്സിത ശ്രമങ്ങൾക്കുള്ള അംഗീകാരമാണന്ന് ചരിത്ര ഗവേഷകൻ പ്രഫ. ഇ.പി. മുഹമ്മദലി. തുർക്കിയിലെ ആഗോള ഇസ്ലാമിക നേതൃത്വത്തെ അട്ടിമറിച്ച് ഖലീഫയെ സ്ഥാനഭ്രഷ്്ടനാക്കിയതിൽ സ്വാഭാവികമായും മുസ്ലിങ്ങൾക്ക് വലിയ പ്രതിഷേധമുണ്ടായിരുന്നു. ബ്രിട്ടനോടുള്ള ആ എതിർപ്പ് സ്വാതന്ത്ര്യ സമരത്തിനും ജന്മി വിരുദ്ധ പോരാട്ടത്തിനും ശക്തി പകർന്നു എന്നതാണ് നേര്.
മഹത്മാ ഗാന്ധിയും മൗലാനാ മുഹമ്മദലിയും ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വീര്യം പകരാൻ ആയുധമാക്കിയപ്പോൾ ഹിന്ദുവിനെ ഭയപ്പെടുത്താനും മുസ്ലിം കർഷകരെ ഒറ്റപ്പെടുത്താനുമാണ് ബ്രിട്ടൻ ശ്രമിച്ചത്. മലബാർ സമരം പലയിടത്തും വഴി മാറി സഞ്ചരിച്ചപ്പോഴും പരപ്പനങ്ങാടിയിൽ ലക്ഷ്യം തെറ്റാതെ നിലനിന്നെന്നും അദ്ദേഹം പറഞ്ഞു.
െറയിൽ പാളം പോലും മുറിച്ചു മാറ്റി ബ്രിട്ടനെതിരെ പരപ്പനങ്ങാടിയിൽ സമരം നടന്നപ്പോഴും മതപരമായ അലോസരവും ഇവിടെയുണ്ടായില്ല. മമ്പുറം തങ്ങളുടെ മകൻ ഫസൽ തങ്ങളെ പിടികൂടാൻ ബ്രിട്ടീഷ് പൊലീസ് മണം പിടിച്ചു നടന്നപ്പോൾ തെൻറ തറവാടായ മലയംമ്പാട്ട് വീട്ടിൽ തങ്ങളെ ഒന്നര മാസം ഒളിപ്പിച്ചുവെച്ചതും പിന്നീട് ദിവസം പുലർച്ച ഒരു മത്സ്യബന്ധന ബോട്ടിൽ മേക്കടലിലെത്തിച്ച് അവിടെ നിന്ന് പത്തേമാരി വഴി പേർഷ്യയിൽ എത്തിച്ചെന്നും ഇ.പി. മുഹമ്മദലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.