വീടുകളിൽ മോഷണം പതിവാക്കിയ പ്രതിക്കായി അന്വേഷണം
text_fieldsപരപ്പനങ്ങാടി: അടുക്കളയുടെ ഗ്രിൽ തകർത്ത് മോഷണം പതിവാക്കിയയാളുടെ പടം പൊലീസ് പുറത്തുവിട്ടു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനടുത്തുള്ള വീട്ടിൽ ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള കുട്ടിയുടെ സ്വർണ മാലയും മൂന്ന് മൊബൈൽ ഫോണുകളും മോഷണം പോയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇയാളെക്കുറിച്ച് പൊലീസിന് കൂടുതൽ കേസുകൾ ശ്രദ്ധയിൽപെടുന്നത്.
സാധാരണയായി വീട്ടിെൻറ പിറകുവശത്തെ വാതിലും ഗ്രില്ലും പൊളിച്ചാണ് മോഷണം നടത്താറുള്ളത്. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടിനടുത്ത് തന്നെയായിരിക്കും ഇയാൾ താമസിക്കുന്നത്. ഇയാളെപ്പറ്റി എന്തെങ്കിലും സൂചനകൾ കിട്ടിയാൽ പരപ്പനങ്ങാടി പൊലീസിന് വിവരം നൽകണമെന്നും ഷാജഹാൻ എന്ന പേരിലാണ് ഇയാൾ പലയിടത്തും വാടക വീടുകൾ തരപ്പെടുത്തുന്നതെന്നും സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.