മോഷ്ടാക്കൾ പിടിയിൽ
text_fieldsപരപ്പനങ്ങാടി: ബൈക്ക് മോഷ്ടാക്കളെ പിടികൂടാനുള്ള പട്രോളിങ്ങിനിടെ പൊലീസിന്റെ കൈയിലകപ്പെട്ടത് മോഷണത്തിനെത്തിയ രണ്ടുപേർ. നേരത്തെ കളവ് കേസുകളിൽ പ്രതിയായ മലപ്പുറം കോഡൂർ എൻ.കെ പടി അബ്ദുൽ ജലീൽ (31), കർണാടക കെ.ഐ നഗർ അസീസിയ ക്വാർട്ടേഴ്സിലെ അക്ബർ ഷുഹൈബ് (22) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടക്കുന്നതായ പരാതിയിൽ പൊലീസ് സമീപ സ്ഥലങ്ങളിൽ പരിശോധന നടത്തവെ സമീപത്തെ സ്കൂൾ മൈതാനത്തേക്ക് എടുത്തുചാടിയ യുവാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഇവരുടെ പൂർവ മോഷണ പശ്ചാത്തലം പുറത്തുവന്നു. പരപ്പനങ്ങാടിയിൽ ഇവർ മോഷണത്തിനെത്തിയാതാെണന്നും പൊലീസ് പറഞ്ഞു. മലപ്പുറം പൊലീസ് സ്റ്റേഷനിലെ ആറ് കളവ് കേസിൽ പ്രതിയായ ജലീലിനെയും കർണാടകയിലെ മൂന്നു കളവ് കേസുകളിൽ പ്രതിയായ ശുഹൈബിനെയും പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.