അബ്റാറിന്‍റെ നോമ്പുതുറ കഞ്ഞിക്ക് മൂന്നു പതിറ്റാണ്ടിന്റെ മധുരം
text_fieldsപരപ്പനങ്ങാടി: പരപ്പനങ്ങാടി ടൗണിലെ അബ്റാർ ടൗൺ മഹല്ല് മസ്ജിദ് നോമ്പുതുറക്കാനെത്തുന്നവർക്ക് ഒരുക്കുന്ന ചക്കര കഞ്ഞിക്ക് മൂന്നു പതിറ്റാണ്ടിന്‍റെ മധുരമുണ്ട്. ജമാഅത്തെ ഇസ്‌ലാമി മുൻ ഏരിയ പ്രസിഡന്‍റ് കെ. പി. അബ്ദു റഹീം തുടക്കമിട്ട ഈ മധുര ഗോതമ്പ് കഞ്ഞി വിതരണത്തിന് ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്ലാമി തീരദേശ യൂനിറ്റ് അദ്ധ്യക്ഷൻ സി. ആർ. പരപ്പനങ്ങാടി , പൊതുപ്രവർത്തകരായ ഉമ്മർ ഹാജി പട്ടണത്ത്, തയ്യിൽ ഗസ്സാലി, ശമീർ കോണിയത്ത്, കരീം കാടേങ്ങൽ, സി. മുനീർ എന്നിവരാണ്.
യാത്രക്കാരും അന്തർ സംസ്ഥാന തൊഴിലാളികളും നിർധനരായ നാട്ടുകാരും പദ്ധതിയോട് സഹകരിക്കുന്ന സുമനസുകളുമുൾപ്പടെ നൂറിൽപരം നോമ്പുകാരാണ് ഇവിടെ നിത്യവും അഥിഥികളായെത്തുന്നത്. ഒരു മുന്നറിയിപ്പും കൂടാതെയും നേരത്തെ ടോക്കൺ വാങ്ങി വെക്കുന്ന സമ്പ്രദായമില്ലാതെയും ആർക്കും ഇഫ്ത്താർ പവലിയിലിനേക്കോടിയെത്താമെന്നതും ഇവിടുത്തെ സവിശേഷതയാണ്.
പതിവ് മധുര കഞ്ഞിക് പുറമെ സ്പോൺസർമാരുടെ സുതാര്യതയനുസരിച്ച് ബിരിയാണി , നെയ്ച്ചോർ , ഇറച്ചിയും പത്തിരിയും , പൊറോട്ടയും ബീഫ് വിരട്ടുമുൻപ്പടെ മൂന്ന് ഇടവിട്ട ദിവസങ്ങളിലായി ഇവിടെ നടന്നു വരുന്നുണ്ട്. നോമ്പ് തുറയുടെ സാമ്പത്തിക പങ്കാളിത്തത്തിനായി ആരെയും നിർബന്ധിക്കാറില്ലന്നും സോഷ്യൽ മീഡിയയിലെ അഭ്യർത്ഥന കണ്ട് ജാതി മത കക്ഷി രാഷ്ട്രീ യ ഭേദമന്യെ ആളുകൾ അവസരത്തിനായി കാത്തിരിക്കാറാണ് പതിവെന്നും ടൗൺ ഇഫ്ത്താർ സെൽ ഫൈനാൻസ് കൺവീനർ സി. ആർ. പരപ്പനങ്ങാടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.